മറ്റേതൊരു ഉൽപന്നങ്ങളിലെയും പോലെ അലോപ്പതി മരുന്നുകളിലും വ്യാജന്മാരുടെ വിളയാട്ടമുണ്ട്. ആരോഗ്യ സംരക്ഷണ ഉപാധികളെന്ന നിലയിൽ ഇത്തരം മരുന്നുവ്യാജന്മാർ ഉണ്ടാക്കുന്ന കെടുതികൾ ചില്ലറയല്ല. ജീവൻപോലും അപകടത്തിലാകാവുന്ന സ്ഥിതി. ഇതിനു പുറമേയാണ് വിവിധ അസുഖങ്ങൾക്കുള്ള മരുന്നുകൾ ഒരേ തരത്തിലുള്ള പേരുകളുമായി വിപണിയിലെത്തുന്നത്. നോക്കെത്താ ദൂരം പരന്നുകിടക്കുകയാണ് ഇന്ത്യൻ ഔഷധ വിപണി. ആയിരക്കണക്കിന് കമ്പനികളാണ് മരുന്നുകൾ നിർമിക്കുന്നത്. മരുന്നുണ്ടാക്കുന്നതിനുള്ള അനുമതി കൊടുക്കാൻ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് അധികാരമുണ്ട്. ഇത്തരം അധികാരത്തെ സ്വാധീനിച്ച് പടർന്നു പന്തലിച്ചതാണ് വിപണിയിലെ വ്യാജന്മാരിൽ മിക്കതും. ചില ചെറിയ സംസ്ഥാനങ്ങൾ നൽകിയ ഔധനിർമാണാനുമതി കണ്ട് കണ്ണുതള്ളിയ കേന്ദ്രാധികൃതർ പടിപടിയായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരികയുമാണ്.
ഒരു സംസ്ഥാനത്ത് നിർമാണാനുമതിയുള്ള മരുന്നുകൾ ഇന്ത്യയിലെവിടെയും വിൽക്കാമെന്നതാണ് നിയമം. അതുകൊണ്ടുതന്നെ വിൽപ്പനയ്‌ക്കെത്തുന്ന മരുന്നുകളുടെ യഥാർഥ ജാതകം ആർക്കും നിശ്ചയമില്ലാത്ത അവസ്ഥ. ഇത്തരത്തിലുള്ള ചതിക്കുഴികൾ ഏറെയാണ്. വ്യാജ മരുന്നുകളെയും ഒരേ പേരിലുള്ള പല ബ്രാൻഡുകളെയും കർശനമായി നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. പൊതുജനാരോഗ്യപ്രവർത്തകരും മറ്റും ഏറെക്കാലമായി ഉയർത്തുന്ന ആവശ്യമാണിത്.
Also Read
ഔഷധ ബ്രാൻഡിന്റെ വിവരങ്ങൾ കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സുഗം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തണമെന്നതാണ് ഏറ്റവും പുതിയ നിർദ്ദേശം. ഏറെക്കാലമായി നിലവിലുള്ള സംവിധാനമാണെങ്കിലും വിവരങ്ങൾ നൽകുന്ന കാര്യത്തിൽ മരുന്ന് കമ്പനികൾ വലിയ ശുഷ്‌കാന്തി കാട്ടാറില്ല. ഒരേ പേരിൽ പല രോഗങ്ങൾക്കുള്ള മരുന്നുകൾ വിപണിയിലെത്തുന്നത് ഏറെക്കുറെ സർവസാധാരണമായിട്ടുണ്ട്. മരുന്നു മാറിക്കൊടുത്തും മറ്റും ഉണ്ടായ അപകടങ്ങളും ചില്ലറയല്ല. രക്തസമ്മർദ്ദത്തിനും മാനസിക സമ്മർദ്ദത്തിനും ഉപയോഗിക്കുന്ന മരുന്നുകൾക്ക് ഒരേ പേരെന്ന വാർത്ത വന്നത് ദിവസങ്ങൾക്ക് മുൻപാണ്. രക്തം കട്ട പിടിക്കുന്നതിനും നേർപ്പിക്കുന്നതിനുമുള്ള മരുന്ന് ഏകദേശം ഒരേ പേരോടെ വിപണിയിലെത്തിയ സംഭവുമുണ്ട്. നമ്മുടെ മിക്ക ഡോക്ടർമാരും ബ്രാൻഡ് പേരുകളെഴുതുന്നവരാണ്. ഈ സാഹചര്യത്തിൽ വലിയ ആപത്തിനാണ് സാധ്യത. അതുപോലെയാണ് വ്യക്തതയില്ലാത്ത് കുറിപ്പടികൾ. ഏകദേശസാമ്യമുള്ള പേരുകളിലെ മരുന്നുകൾ തെറ്റിയ സന്ദർഭങ്ങളുമേറെയുണ്ടായിട്ടുണ്ട്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുവാൻ ഒരേപേരുകൾ ആവർത്തിക്കുന്നത് തടയുവാനാണ് ശ്രമം. ഒരു ബ്രാൻഡിൽ ഒരു പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അതേ പേര് മറ്റാർക്കും ലഭ്യമാകാത്ത വിധത്തിൽ ക്രമീകരിക്കും. പ്രമുഖ മരുന്ന് ബ്രാൻഡുകളുടെ അതേ പേരിലുള്ള മരുന്നുകൾ പ്രാദേശിക വിപണിയിൽ കിട്ടുമെന്ന സ്ഥിതിയും പലയിടത്തുമുണ്ട. നിലവാരമില്ലെന്ന് കണ്ടെത്തിയ പല ബാച്ചുകളും തങ്ങളുടേതല്ലെന്ന പരാതിയുമായി കമ്പനികൾ രംഗത്തു വരാറുമുണ്ട് ഇത്തരം വ്യാജ മരുന്നുകൾ പലപ്പോഴും ചെറിയ ഒരു സ്ഥലത്ത് മാത്രമായിരിക്കും ലഭ്യമാകുക. വലിയ കമ്പനികൾ മരുന്ന് നിർമ്മാണത്തിനുള്ള ഉപകരാർ നൽകുന്ന രീതിയും നിലവിലുണ്ട.് ഈ സാധ്യതകളൊക്കെ ഉപയോഗപ്പെടുത്തിയാണ് വ്യാജന്മാരുടെ വിളയാട്ടം. സുഗം പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ വിപണിയിലിറക്കാൻ കഴിയില്ലെന്ന് വരുന്നതോടെ പലരുടെയും ശല്യം ഒഴിവാകുമെന്നാണ് പ്രതീക്ഷ.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
സ്വാഗതാർഹം, പക്ഷേ ഏറെ പോകാനുണ്ട്
ഏറെ സ്വാതാർഹമായ നീക്കമാണ്. കേരളത്തിലെ രോഗികൾക്കും ഫാർമസിസ്റ്റുകൾക്കും വലിയ പ്രയോജനമാണിതുമൂലം ലഭിക്കുക. മരുന്നു മാറുന്നതുമൂലമുള്ള പൊതുജനാരോഗ്യപ്രശ്‌നത്തെ നിയന്ത്രിക്കാനും ഇത് സഹായിക്കും. എന്നാൽ ഇക്കാര്യത്തിൽ പല ഘട്ടങ്ങളിലായി കൂടുതൽ നടപടികൾ അനിവാര്യമാണ്. അത്രമേൽ ബൃഹത്താണ് നമ്മുടെ ഔഷധരംഗം. അച്ചടിച്ച് കുറിപ്പടികൾ നിർബന്ധമാക്കുന്ന നയം കൂടി സ്വീകരിക്കേണ്ടതാണ്
-സനൽ.സി. ആലപ്പുഴ
പൊതുജനാരോഗ്യ പ്രവർത്തകൻ
Content Highlights: threat of fake medicines
Published: 07 Aug 2024, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented