
പുസ്തകങ്ങൾ വഴികാട്ടും. പക്ഷേ രോഗികളാണ് യഥാർത്ഥത്തിൽ നമ്മളെ പഠിപ്പിക്കുന്നത്.’ — സർ വില്യം ഓസ്ലർ.
രോഗങ്ങൾ പലപ്പോഴും ടെക്സ്റ്റ് ബുക്കുകൾ ഫോളോ ചെയ്യാറില്ല. റിപ്പോർട്ടിനപ്പുറമുമുള്ള ഒരു ജീവിത കഥ പറയാം. അന്നമ്മയുടെ അതിജീവനകഥ.
അന്നമ്മ എന്റെ ഒ.പി യിലേക്ക് വന്ന ദിവസം ഇന്നും ഓർമ്മയിലുണ്ട്.
ഇടത് മാറിൽ അനുഭവപ്പെട്ട ഒരു ചെറിയ മുഴയായിരുന്നു അന്നമ്മയെ എന്റെയടുത്തു എത്തിച്ചത്. കയ്യിൽ മാമോഗ്രാം റിപ്പോർട്ടും ഉണ്ടായിരുന്നു. റിപ്പോർട്ട് തുറന്ന് നോക്കിയപ്പോൾ അതിൽ എഴുതിയിരുന്നത് BIRADS 2. സാധാരണയായി ആ റിപ്പോർട്ട് വലിയ ആശങ്ക സൃഷ്ടിക്കേണ്ട ഒന്നല്ല. അതുകൊണ്ടുതന്നെ അന്നമ്മയുടെ മുഖത്ത് ഭയത്തേക്കാൾ പ്രതീക്ഷയായിരുന്നു കൂടുതലായി കണ്ടത്.
“ഡോക്ടറെ, ഒന്നും ഉണ്ടാകില്ലല്ലോ അല്ലേ?” അവർ ചോദിച്ചു.
ആ ചോദ്യം ചോദിക്കുമ്പോൾ അവരുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ തകർക്കാതിരിക്കാനാണ് എല്ലാ ഡോക്ടർമാരും ആഗ്രഹിക്കുന്നത്.
എന്നാൽ ചികിത്സാരംഗത്ത് ചിലപ്പോൾ റിപ്പോർട്ടുകൾ പറയുന്നതിലും കൂടുതൽ കാര്യങ്ങൾ രോഗിയുടെ ശരീരം നമ്മോട് പറയാറുണ്ട്.
പരിശോധനയ്ക്കിടെ ആ മുഴ സ്പർശിച്ച നിമിഷം തന്നെ എനിക്ക് ഒരു അസ്വസ്ഥത തോന്നി. എന്തോ ഒരു പൊരുത്തക്കേട്. റിപ്പോർട്ടും പരിശോധനാഫലവും ഒരേ കഥ പറയുന്നില്ലെന്ന തോന്നൽ.
ഞാൻ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അപ്പോഴാണ് അന്നമ്മ പറഞ്ഞത് — അവരുടെ സഹോദരി കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്തനാർബുദത്തെ നേരിട്ട വ്യക്തിയാണെന്ന്.
ആ നിമിഷം എന്റെ മനസ്സിലെ സംശയം കൂടുതൽ ശക്തമായി.
“റിപ്പോർട്ട് BIRADS 2 ആണെങ്കിലും, നമുക്ക് ഒരു FNAC ഇപ്പോൾ തന്നെ ചെയ്യാം , റിപ്പോർട്ട് എമർജൻസി ബേസിസിൽ കൊടുത്ത് കൊണ്ട് രണ്ടു ദിവസം കൊണ്ട് തന്നെ വന്നു atypical cells ഉണ്ട് suspicious for poorly differentiated carcinoma /lymphoma ,ഏകദേശം കാൻസറാണെന്നു ഉറപ്പിച്ചു . ബയോപ്സിയാണ് അടുത്ത സ്റ്റെപ് ഞാൻ ശാന്തമായി പറഞ്ഞു.
അത് കേട്ടപ്പോൾ മുറിയിൽ ഒരു നിശ്ശബ്ദത പടർന്നു.
അന്നമ്മ എന്നെ നോക്കി.
“പക്ഷേ റിപ്പോർട്ട് നല്ലതല്ലേ ഡോക്ടറെ…”
ആ വാക്കുകളിൽ ഭയവും പ്രതീക്ഷയും നിരാശയും എല്ലാം കലർന്നിരുന്നു.
ഒരുപക്ഷേ അവർ അവസാന നിമിഷം വരെ കേൾക്കാൻ ആഗ്രഹിച്ചിരുന്നത് “കുഴപ്പമൊന്നും ഇല്ല” എന്നൊരു വാചകമായിരിക്കാം.
എന്നാൽ ചിലപ്പോൾ ഒരു ഡോക്ടറുടെ ഉത്തരവാദിത്വം ആശ്വാസം നൽകുന്നതിലുപരി സത്യം കണ്ടെത്തുക എന്നതുമാണ്.
ബയോപ്സി ചെയ്തു.
ഫലം വന്ന ദിവസം അന്നമ്മയും കുടുംബവും വീണ്ടും എന്റെ മുന്നിലിരുന്നു. റിപ്പോർട്ട് തുറക്കുന്നതിന് മുൻപ് തന്നെ അവരുടെ മുഖത്തെ പ്രതീക്ഷ ഞാൻ കണ്ടു. പക്ഷേ റിപ്പോർട്ടിൽ എഴുതിയിരുന്നത് അവർ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളായിരുന്നില്ല. Invasive Ductal Carcinoma of no type (സ്തനാർബുദത്തിന്റെ ഒരു ടൈപ്പ് ), അടുത്തതായി ചികിത്സയുടെ മുൻപായി ഇമ്മുണോഹിസ്റ്റോക്കെമിസ്ട്രി കൂടെ ചെയ്യണം.
അന്നമ്മയുടെ കണ്ണുകൾ നിറഞ്ഞു.
കുറച്ചു നേരം അവർ ഒന്നും സംസാരിച്ചില്ല.
ഒരുപക്ഷേ ആ നിമിഷത്തിൽ അവർക്ക് തന്റെ സഹോദരിയുടെ കാര്യം ഓർമ്മ വന്നതാകാം. കൂടെ വന്ന മകളായിരുന്നു അവരുടെ ധൈര്യം അന്നമ്മയുടെ ഏറ്റവും വലിയ ടെൻഷൻ മോള് ജോലിക്കു പോകുമ്പോൾ പേരക്കുട്ടിയെ ഇനി ആര് നോക്കും എന്നതായിരുന്നു ..
കാര്യങ്ങളൊക്കെ വിശദമായി ഞാൻ പറഞ്ഞു കൊടുത്തു ഹയർ സെന്ററിലേക്ക് അയച്ചു. സാറും പറഞ്ഞത് ഒരേ കാര്യമായിരുന്നു "ഗുഡ് പിക്ക് "ബിറാഡ്സ് 2 ആയിട്ടും ബയോപ്സി ചെയ്തത് ഭാഗ്യമായി നേരത്തെ കണ്ടുപിടിക്കാൻ പറ്റിയല്ലോ ..ചികിത്സ എളുപ്പമായി ..സാറിന്‍റെ നിർദ്ദേശത്തിൽ ബാക്കി ഇൻവെസ്റ്റിഗേഷൻസ് എല്ലാം നടത്തി.
ഒരാഴ്ച കഴിഞ്ഞു PET സ്കാൻ റിപ്പോർട്ടിൽ പടർച്ചയൊന്നും കണ്ടിട്ടില്ല എന്നുള്ളത് ആശ്വാസകരമായിരുന്നു .. അടുത്ത തവണ അന്നമ്മ വന്നത് കുറച്ചുകൂടി സമാധാനപരമായിട്ടാണ് ..സഹോദരിയുടെ കൂടെ കുറച്ചുദിവസം നിന്നതിന്റെ ആത്മവിശ്വാസം എനിക്ക് കാണാമായിരുന്നു ..
അവരുടെ സഹോദരിയുടെ കൂടെ ഹോസ്പിറ്റലിൽ മുഴുവനായും അന്നമ്മയായിരുന്നത്രെ നിന്നത് ..അതുകൊണ്ടുതന്നെ ആ രോഗത്തെ നേരിടാൻ ഉള്ള പൂർണ്ണമനസ്സുമായാണ് വന്നത് .
കാൻസറിനെ അതിജീവിച്ച വ്യക്തിയായി സഹോദരി മുന്നിൽ നിൽക്കുന്നത് കൊണ്ടുതന്നെ അവർ ബാക്കി ചികിത്സയും കാര്യങ്ങളുമായി മുന്നോട്ടു പോയി. അന്നമ്മയുടെ എല്ലാ കാര്യത്തിനും സഹോദരി കൂടെ ഉണ്ടായിരുന്നത് രോഗത്തിനുമുന്നിൽ കീഴടങ്ങാതിരിക്കാൻ അവരെ സഹായിച്ചു. കീമോതെറാപ്പിയും സർജറിയും എല്ലാം കഴിഞ്ഞു. വലിയ കുഴപ്പങ്ങൾ ഇല്ലാതെ തന്നെ രോഗത്തെ അതിജീവിച്ച് ഇന്നും സന്തോഷമായി ജീവിക്കുന്നു. ഇടക്കൊക്കെ വിളിക്കും ആ BIRADS 2 ലീഷൻ ഫോളോ അപ്പിൽ മാത്രം വെക്കാതെ FNAC ക്ക് വിടാൻ തോന്നിപ്പിച്ച നിമിഷത്തെ ഞാൻ നന്ദിയോടെ ഓർക്കുന്നു .. ഒരിക്കലും എൻ്റെ മാത്രം വിജയമല്ല ഇത് ..ഒരു ടീമിന്റെ വിജയമായാണ് ,ബയോപ്സിയെടുത്ത എന്റെ മെൻറ്റർ ,ചികിത്സിച്ച ബാക്കി ഡോക്ടർമാർ ,ചികിത്സക്ക് കൂടെ നിന്ന വീട്ടുകാർ ,സഹായിച്ച മറ്റനേകം മനുഷ്യർ ..ഓരോ ഡോക്ടർസ് ഡേ കടന്നു പോകുമ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാനും എല്ലാ ഉത്തരങ്ങളും നമ്മുടെ കൈവശമില്ലെന്നു വീണ്ടും ഓർമ്മിക്കാനും പഴയ ചില കാര്യങ്ങൾ മാറ്റി പഠിക്കാനുമൊക്കെ സഹായിക്കുന്നത് ഇത്തരം കേസുകളും രോഗികളുമാണ്.
ഈ ഡോക്ടർസ് ഡേയിൽ എനിക്കേറ്റവും തോന്നുന്നത് നന്ദിയാണ് ... എന്നെ വിശ്വസിച്ച ഓരോ രോഗികളോടും എന്നെ തിരുത്തിയ ഓരോ അനുഭവത്തോടും ഇന്നും പഠിച്ചു കൊണ്ടിരിക്കുന്ന ഈ യാത്രയോടും.
Content Highlights: Highlights that medical reports like BIRADS 2 do not always tell the full story., Emphasizes the critical role of clinical intuition and physical examination in cancer diagnosis.
Published: 01 Jul 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented