നല്ല തിരക്കുള്ള ദിവസം എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയൊരു വിഭവം പരീക്ഷിച്ചാലോ.വീട്ടില്‍ തയ്യാറാക്കി നോക്കാം രുചിയൂറും വെജ് ബര്‍ഗര്‍. വയറും നിറയും സമയവും ലാഭം.
ചേരുവകള്‍
Also Read
- കാരറ്റ്: 50ഗ്രാം
- ബീന്‍സ്: 30ഗ്രാം
- പീസ്: 30 ഗ്രാം
- കോളി ഫ്ളവര്‍: 50ഗ്രാം
- വെളുത്തുള്ളി: 10ഗ്രാം
- ഉരുളക്കിഴങ്ങ്: 100ഗ്രാം
- കോണ്‍ഫ്ളോര്‍: 20ഗ്രാം
- ബ്രഡ് പൊടി: 100ഗ്രാം
- ബര്‍ഗര്‍ ബണ്‍: രണ്ടെണ്ണം
- തക്കാളി, സവാള: രണ്ടെണ്ണം വീതം
- ലെറ്റിയൂസ്: ഒരുപിടി
- ചെഡര്‍ ചീസ്: രണ്ട് സ്ലൈസ്
- കറിപൗഡര്‍, വെളിച്ചെണ്ണ, ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റും ബീൻസും കോളിഫ്ളവറും വെളുത്തുള്ളിയും ചെറുകഷണങ്ങളാക്കി പാനിൽ വഴറ്റുക. ഇതിലേക്ക് കറിപൗഡറും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഉരുളക്കിഴങ്ങും പീസും വേവിച്ചുടച്ച് വഴറ്റിയ പച്ചക്കറികൾക്കൊപ്പം ചേർക്കണം. ഈ കൂട്ട് കൈകൊണ്ട് പരത്തുക.
ചൂടാറിയിട്ട് പരത്തുന്നതാണ് നല്ലത്. ഇനി കോൺഫ്ളോർ അൽപം വെള്ളത്തിൽ കലക്കി എടുക്കുക. പരത്തിയ കൂട്ട് കോൺഫ്ളോറിൽ മുക്കിയശേഷം ബ്രഡ് പൊടിയിലും മുക്കി, എണ്ണയിൽ വറുത്തുകോരണം. ബൺ രണ്ടായി മുറിച്ച് ടോസ്റ്റ് ചെയ്ത് മാറ്റിവെക്കുക. തക്കാളിയും ഉള്ളിയും കഷണങ്ങളാക്കുക.
ലെറ്റ്യൂസും മുറിച്ചെടുക്കണം. ബേസ് ബണ്ണിനു മുകളിൽ ലെറ്റിയൂസ് വച്ച് അതിനു മുകളിൽ ഫ്രൈ ചെയ്തത് വെച്ച് മുകളിലായി ചീസും ഉള്ളിയും തക്കാളിയും അടുക്കി മറുപകുതി ബൺ മുകളിൽവെക്കണം. എന്നിട്ട് ഫ്രഞ്ച് ഫ്രൈസിനൊപ്പം കഴിക്കാം.
Content Highlights: veg burger Recipe
Published: 25 Aug 2024, 09:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented