മീന്‍ ഇഷ്ടമുള്ളവരുടെയെല്ലാം പ്രിയപ്പെട്ടതാണ് കരിമീന്‍ വിഭവങ്ങള്‍. കരിമീന്‍ നാടന്‍ രീതിയില്‍ കുടംപുളിയിട്ട് വറ്റിച്ച് നോക്കാം. രുചിയേറുന്ന ഈ കറിയുണ്ടെങ്കില്‍ ചോറിന് വേറെ കറി വേണ്ട...
ചേരുവകള്‍
- കരിമീന്‍, വലുത് - രണ്ട്, കഷണങ്ങളാക്കിയത്
- വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
- ഉലുവ, കടുക് - അല്‍പം
- കറിവേപ്പില - ഒരു തണ്ട്
- സവാള - രണ്ട്
- ഇഞ്ചി - നുറുക്കിയത്, അര ടീസ്പൂണ്‍
- പച്ചമുളക് - രണ്ട്
- മുളകുപൊടി - ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
- കുടംപുളി - രണ്ട്
- ഉപ്പ് - പാകത്തിന്
- വെള്ളം - പാകത്തിന്
തയ്യാറാക്കുന്ന വിധം
മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഉലുവയും കടുകും കറിവേപ്പിലയുമിട്ട് താളിക്കുക. ഇനി സവാള അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റാം. നന്നായി വഴന്നു വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഇനി കുടംപുളി കീറിയതും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ക്കാം. ഇതിലേക്ക് മീന്‍ കഷണങ്ങളിട്ട് മൂടിവച്ച് വേവിക്കുക. വെന്തുകഴിഞ്ഞ് തീയണച്ച് ഇറക്കിവെയ്ക്കാം.
Content Highlights: karimeen curry recipe in malayalam
Published: 25 Aug 2024, 07:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented