പ്രഭാതഭക്ഷണത്തില്‍ പതിവ് പലഹാരങ്ങള്‍ കഴിച്ചുമടുത്തോ? ദോശയും ഇഡ്ഡലിയുമെല്ലാം ഒഴിവാക്കി പുതിയൊരു ഐറ്റം ഉണ്ടാക്കിനോക്കാം. ബ്രഡിനൊപ്പം കഴിക്കാന്‍ മുട്ട കൊണ്ടുള്ള വ്യത്യസ്തമായ വിഭവമാണ് ഷാക് ഷൂക. ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
Also Read
- വെര്‍ജിന്‍ ഒലിവ് ഓയില്‍- രണ്ട് ടേബിള്‍ സ്പൂണ്‍
- സവാള- ഒന്ന്
- ചുവന്ന മുളക്- ഒന്ന്
- വെളുത്തുള്ളി- മൂന്ന് അല്ലി
- ജീരകം- ഒരു ടീസ്പൂണ്‍
- മുളകുപൊടി- ഒരു ടീസ്പൂണ്‍
- കുരുമുളക് പൊടി- കാല് ടീസ്പൂണ്‍
- തക്കാളി - ഒന്ന് (തൊലി കളഞ്ഞത്)
- മുട്ട- ആറെണ്ണം
- ഉപ്പ്, കുരുമുളക്- ആവശ്യത്തിന്
- മല്ലിയില, ബ്രഡ് എന്നിവ
തയ്യാറാക്കേണ്ട വിധം
വെളുത്തുള്ളി, ഉള്ളി, കുരുമുളക് എന്നിവ ഒലിവ് ഓയിലില്‍ 10 മിനിറ്റ് വരെ വഴറ്റുക. ഇതിലേക്ക് ജീരകം, കുരുമുളക്, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ക്കുക. നല്ല മണം വരുന്നതുവരെ വഴറ്റണം.
ഇതിലേക്ക് തൊലികളഞ്ഞ തക്കാളി പേസ്റ്റാക്കിയത് ചേര്‍ത്തിളക്കി വേവിക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. ഇവ വെന്തശേഷം ഇതിലേക്ക് മുട്ട ചേര്‍ത്ത് വേവിക്കുക. അരിഞ്ഞ മല്ലിയിലയും ചേര്‍ത്ത് ബ്രഡിനൊപ്പം വിളമ്പാം.
Content Highlights: shakshouka recipe
Published: 12 Aug 2024, 10:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented