ആവശ്യമായ സാധനങ്ങൾ: 
വാഴപ്പഴം(നേന്ത്രൻ) : ഒരു കിലോ

To advertise here,

പഞ്ചസാര : ഒന്നരക്കിലോ

നാരങ്ങനീര് : 4 ടേബിൾ സ്പൂൺ

ഏലയ്ക്കാപ്പൊടി : ഒരുനുള്ള്

വെള്ളം : ഒരുകപ്പ്

തയ്യാറാക്കുന്ന വിധം:
നേന്ത്രപ്പഴം തൊലിമാറ്റി ചെറിയ കഷണങ്ങളാക്കണം. ഇതിൽ പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് കട്ടിയാവുന്നതുവരെ ഇളക്കി വേവിക്കുക. വെന്ത്വരുമ്പോൾ നാരങ്ങനീര്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കിക്കൊടുക്കാം. ബനാന ജാം റെഡി. തണുത്തശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ആവശ്യത്തിനെടുത്ത് ബ്രഡ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിക്കാം.