ഒരു പച്ചക്കറിക്കടയിൽ പഴുത്തുതുടുത്ത ഒരു തക്കാളിക്കുട്ടൻ ഉണ്ടായിരുന്നു. തക്കാളിക്കുട്ടൻ എന്നും മറ്റ് പച്ചക്കറികളായ മുരിങ്ങാക്കോലിനെയും പാവയ്ക്കയെയുമെല്ലാം കളിയാക്കും.
''അയ്യേ, നിങ്ങളെ കാണാൻ ഒരു ഭംഗിയുമില്ല. എന്നെ കാണാൻ എന്തു ചന്തമാ!'', അതുകേൾക്കുമ്പോൾ മറ്റ് പച്ചക്കറികൾക്ക് സങ്കടമാകും. ഒരു ദിവസം തക്കാളി വാങ്ങാൻ ഒരാൾ കടയിലെത്തി. അയാൾ തക്കാളി എടുക്കുന്നതിനിടെ നമ്മുടെ തക്കാളിക്കുട്ടൻ നിലത്ത് വീണു. പഴുത്തുതുടുത്ത തക്കാളിയല്ലേ? നിലത്ത് വീണതും അത് 'ടപ്പ്' എന്നുപൊട്ടി. അതോടെ കടക്കാരൻ തക്കാളിക്കുട്ടനെ എടുത്ത് ദൂരെ എറിഞ്ഞു. അങ്ങനെ അഹങ്കാരിയായ തക്കാളിക്കുട്ടന്റെ കഥയും കഴിഞ്ഞു.
Content Highlights: A charming short story in Malayalam featuring vegetables, Teaches children a valuable moral lesson against arrogance
Published: 24 Sept 2026, 12:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented