വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വാദേറിയ സ്ട്രീറ്റ് സ്റ്റൈല്‍ എഗ് മസാല സാന്ഡ്വിച്ച് തയ്യാറാക്കി നോക്കാം. നാലുമണി ചായക്കൊപ്പം ഈ സ്നാക്സ് കഴിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
Also Read
- പുഴുങ്ങിയെടുത്ത മുട്ട -5 എണ്ണം
- സവാള-(പൊടിയായി അരിഞ്ഞെടുത്തത്) -1
- തക്കാളി(ചെറിയ കഷ്ണങ്ങളാക്കിയത്)-1
- ജീരകം -ഒരു ടീസ്പൂണ്‍
- പച്ചമുളക്(ചെറുതായി അരിഞ്ഞത്)-2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- എണ്ണ-ടേബിള്‍ സ്പൂണ്‍
- വെണ്ണ-ഒരു ടേബിള്‍ സ്പൂണ്‍
- മുളക് പൊടി-അര ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി-കാല് ടീസ്പൂണ്‍
- മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍
- ജീരകം പൊടിച്ചത-1 ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- റെഡ് ചട്ണി-2 ടേബിള്‍ സ്പൂണ്‍
- ഗ്രീന്‍ ചട്ണി-2 ടേബിള്‍ സ്പൂണ്‍
- ബ്രെഡ് സ്ലൈസ് -8 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ അതിലേക്ക് ജീരകം, സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം. ഇതിലേക്ക് തക്കാളി അരിഞ്ഞത് കൂടി ചേര്‍ത്ത് നന്നായി വറുത്തെടുക്കണം. ശേഷം ഈ കൂട്ടിലേക്ക് പച്ചമുളക് അരിഞ്ഞത്, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.
പുഴുങ്ങിയെടുത്ത മുട്ട ചെറുതായി അരിഞ്ഞെടുത്ത് അതുകൂടി അടുപ്പത്തുള്ള കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യാം.
ബ്രെഡ് കഷണങ്ങള്‍ ഓരോന്നായി എടുത്ത് ഇരുവശത്തും ബട്ടറും ഗ്രീന്‍ ചട്ണിയും പുരട്ടുക. ശേഷം ഇതിലേക്ക് റെഡ് ചട്ണികൂടി പുരട്ടുക. ബ്രെഡ് കഷ്ണങ്ങളുടെ മുകളില്‍ നേരത്തെ തയ്യാറാക്കി വെച്ച മുട്ടകൂട്ട് ഇട്ട് അതിന് മുകളില്‍ മറ്റൊരു ബ്രെഡ് പീസ് ചേര്‍ത്ത് വയ്ക്കുക.
മറ്റൊരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ ഇതിലേക്ക് ബട്ടര്‍ ചേര്‍ത്ത് കൊടുക്കാം. ഇതിന് മുകളില്‍ ഓരോ സാന്‍വിച്ച് ഇട്ട് രണ്ട് വശവും പൊരിച്ചെടുക്കാം.
Content Highlights: egg masala sandwich snacks recipe
Published: 12 Aug 2024, 10:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented