കുട്ടികള്‍ക്ക് ഏറെയിഷ്ടമുള്ള ഒന്നാണ് ചോക്ളേറ്റ് സോസ്. ചപ്പാത്തിയ്ക്ക് ഒപ്പം കൊടുക്കാന്‍ നല്ലതാണ്. കേക്ക്, സ്മൂത്തീസ്, പുഡിങ് എന്നിവയിലൊക്കെ ഉപയോഗിക്കാം.
ചേരുവകള്‍
Also Read
- പഞ്ചസാര- മുക്കാല്‍ കപ്പ്
- കൊക്കോ പൗഡര്‍-അര കപ്പ് (മധുരമില്ലാത്തത്)
- പാല്- ഒന്നേകാല്‍ കപ്പ്
- കോണ്‍ ഫ്ളോര്‍-ഒന്നര സ്പൂണ്‍
- ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍
- വാനില എസ്സന്‍സ്-അര ടീസ്പൂണ്‍
- ഉപ്പ്-ഒരു നുള്ള്
ഒരു പാത്രത്തില്‍ പഞ്ചസാര, കൊക്കോ പൗഡര്‍,മാവ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കട്ടകളില്ലാത്തെ നന്നായി ഇളക്കണം. പാനില്‍ പാല് ചൂടാക്കണം. ഇടത്തരം ചൂടായി വരുമ്പോള്‍ അതിലേയ്ക്ക് ബട്ടര്‍,വാനില എസന്‍സ് ചേര്‍ത്തുകൊടുക്കാം.
ശേഷം ഇതിലേയ്ക്ക് നേരെത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് കുറച്ചുകുറച്ചായി ഇട്ടു നന്നായി ഇളക്കിക്കൊടുക്കാം.6 മിനിറ്റ് നന്നായി ഇളക്കി കട്ടകളൊന്നും തന്നെയില്ലെന്ന് ഉറപ്പ് വരുത്താം.ശേഷം ഉപ്പ് ചേര്‍ത്ത് തീ അണയ്ക്കാം. കുട്ടികള്‍ക്ക് കൊടുക്കാനുള്ള ചോക്ളേറ്റ് സോസ് റെഡിയായി.
Content Highlights: easy homemade chocolate sauce
Published: 06 Jun 2024, 09:52 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented