സ്കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കുള്ള ഭക്ഷണമൊരുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. വീട്ടില്‍ കഴിക്കുന്നത് പോലെ പലരും സ്കൂളിലെത്തിയാല്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന പരാതിയാണ്. കുട്ടികള്‍ എപ്പോള്‍ കൊടുത്താലും കഴിക്കുന്ന പാസ്ത ആരോഗ്യമായ രീതിയില്‍ ഉണ്ടാക്കിനോക്കാം. ബ്രോക്കോളി കഴിക്കാത്ത കുട്ടികള്‍ക്ക് ഇങ്ങനെ കൊടുത്താല്‍ കഴിപ്പിക്കല്‍ എളുപ്പമാകും.
ചേരുവകള്‍
Also Read
വേവിച്ചെടുത്ത പാസ്ത - 1 കപ്പ്
ബ്രൊക്കോളി (ചെറുതായി അരിഞ്ഞത്) - 1 കപ്പ്
സവാള(ചെറുതായി അരിഞ്ഞത്) - 2
സോയാ സോസ് - 1 ടീസ്പൂണ്‍
തക്കാളി സോസ് - 1 ടീസ്പൂണ്‍
റെഡ് കാപ്സിക്കം(ചെറുതായി അരിഞ്ഞത്) - 1 /4 കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളക് പൊടി - 1 ടീസ്പൂണ്‍
എണ്ണ - 1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മല്ലിയില - കുറച്ച്, അരിഞ്ഞത്
തയ്യാറാക്കേണ്ട രീതി
ഒരു പാനില്‍ ഇടത്തരം തീയില്‍ എണ്ണ ചൂടാക്കുക. അതിലേയ്ക്ക് ഉള്ളി, ചുവന്ന മുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ഒരു മിനിറ്റ് വഴറ്റുക. ഇതിലേയ്ക്ക് കാപ്സിക്കം ചേര്‍ത്ത് കൊടുക്കാം.
അരിഞ്ഞ ബ്രോക്കോളി കഷണങ്ങള്‍ ചേര്‍ത്ത് മൂന്നു മിനിറ്റ് വരെ വഴറ്റുക.സോയ സോസ് ചേര്‍ത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് കൂടി വേവിക്കുക.
ഇതിലേയക്ക് പാസ്തയും ഉപ്പും ചേര്‍ക്കുക.ശേഷം നന്നായി ഇളക്കികൊടുത്താം. എല്ലാ ചേരുവകളും തുല്യമായി യോജിപ്പിക്കണം.ശേഷം മല്ലിയില കൊണ്ട് അലങ്കരിക്കുക.
Content Highlights: easy broccoli pasta recipe
Published: 05 Jun 2024, 09:22 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented