പതിവായി ചോറും കറികളും കഴിച്ച് മടുത്തെങ്കില്‍ എളുപ്പത്തിലൊരു വിഭവം തയ്യാറാക്കാം. തക്കാളി ചോറ് വളരെ രുചിയേറുന്ന ഒരു വിഭവമാണ്. അടുക്കളയില്‍ എളുപ്പത്തില്‍ ലഭ്യമായ ചേരുവകള്‍ കൊണ്ട് കുറഞ്ഞ സമയത്തില്‍ ഇതുണ്ടാക്കിയെടുക്കാം. ലഞ്ച് ബോക്‌സില്‍ കുട്ടികള്‍ക്ക് കൊടുത്തുവിടാനും ഇത് നല്ലൊരു വിഭവമാണ്.
ചേരുവകള്‍
Also Read
- ബസ്മതി റൈസ്- രണ്ടു ഗ്ലാസ്
- സവാള-രണ്ട്
- പച്ചമുളക് -4
- തക്കാളി -4
- മല്ലിയില -ആവശ്യത്തിന്
- കറവപട്ടയും ഗ്രാമ്പൂവും- 1 ടീസ്പൂണ്‍
- ഗരം മസാല- അര ടീസ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
- സണ്‍ ഫ്‌ളവര്‍ ഓയില്‍- 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- കറി വേപ്പില- 2 തണ്ട്
തയ്യാറാക്കേണ്ട രീതി
ആദ്യം നാലു ഗ്ലാസ് വെള്ളത്തില്‍ അരി ഉപ്പ് ചേര്‍ത്ത് പാകത്തിന് വേവിച്ചെടുക്കുക.ചോറ് കോരി മാറ്റി വെക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സാവാളയും പച്ചമുളകും വഴറ്റിയെടുക്കണം.കറവപട്ടയും ഗ്രാമ്പൂവും ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.കൂടെ കറിവേപ്പിലയും ചേര്‍ക്കാം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇവയെല്ലാം നല്ലതുപോലെ വഴറ്റി എണ്ണ തെളിഞ്ഞുവരുമ്പോള്‍ മല്ലിയില ചേര്‍ത്തുകൊടുക്കണം. തീയണശേഷം ചോറ് ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കിയെടുക്കാം.
Content Highlights: indian style tomato rice recipe
Published: 26 May 2024, 04:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented