ചിക്കന്‍ വിഭവങ്ങള്‍ പൊതുവേ നോണ്‍വെജ് പ്രേമികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. വീട്ടിലുണ്ടാക്കാം റെസ്റ്റോറന്റ് രുചിയില്‍ കടായി ചിക്കന്‍. ചപ്പാത്തിയ്ക്കും അപ്പത്തിനുമൊപ്പം വിളമ്പാം. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
Also Read
- കോഴി -1/2 കിലോ
- വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി-8 അല്ലി
- ചിക്കന്‍ മസാല-2.5 സ്പൂണ്‍
- തക്കാളി- 2
- ഇഞ്ചി - ഒരു കഷ്ണം
- മല്ലിയില -1/4 കപ്പ്
- ഉപ്പ്- പാകത്തിന്
- കസൂരി മേത്തി- 1 സ്പൂണ്‍
- ഗരംമസാലപ്പൊടി- 1/4 ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ആദ്യം കോഴി ചെറിയ കഷണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കിയെടുക്കണം. ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം ചിക്കന്‍ മസാലപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ, ഇഞ്ചി,തക്കാളി,വെളുത്തുള്ളി ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റികൊടുക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചിക്കനും ഉപ്പും ചേര്ക്കുകൊടുക്കാം. അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല.
ചിക്കന്‍ നന്നായി വെന്ത ശേഷം കസൂരി മേത്തിയും ഗരംമാസാലപ്പൊടിയും ചേര്‍ത്തിളക്കികൊടുക്കാം. മസാല നന്നായി ചിക്കനില്‍ പിടിക്കണം.
മല്ലിയില വിതറിയ ശേഷം ചൂടോടെ വിളമ്പാം.
Content Highlights: kadai chicken recipe
Published: 27 May 2024, 10:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented