മധുരപ്രിയരാണ് കുട്ടികൾ. മിഠായികളും മധുരപലഹാരങ്ങളും ആവശ്യത്തിലധികം കഴിക്കും. ഈ ശീലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം.
To advertise here,
- രക്ഷിതാക്കൾ തന്നെയാണ് കുട്ടികൾക്ക് മിഠായികളും മറ്റു മധുരപലഹാരങ്ങളും കൊടുത്തു ശീലിപ്പിക്കുന്നത്. ഈ ശീലം ആദ്യം നിർത്തുക.
- പൂർണമായി മധുരം ഒഴിവാക്കണമെന്നല്ല. ചെറിയ അളവിൽ മാത്രം മധുരപലഹാരങ്ങൾ നൽകുക.
- മധുരം കഴിക്കുന്നത് പല്ലിന് കേടാണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.
- ഒരു മിഠായി കഴിച്ച് വീണ്ടും അടുത്തത് ചോദിക്കുന്ന ശീലം ഒഴിവാക്കിക്കണം.
- മധുരം ആവശ്യത്തിൽ അധികം കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കണം.
- മിഠായിയും മറ്റും കഴിച്ചാൽ പല്ലുതേക്കാനും ശീലിപ്പിക്കണം.
- മിഠായിക്കുവേണ്ടി കുട്ടികൾ വാശിപിടിക്കുമ്പോൾ അതിന് വഴങ്ങിക്കൊടുക്കരുത്. ക്രമേണ ആ വാശി അവർ ഉപേക്ഷിക്കും.
- കുട്ടികളെ സന്തോഷിപ്പിക്കാൻ മിഠായി വാങ്ങിക്കൊടുക്കുന്നവരുണ്ട്. അതിനുപകരം അവർക്കിഷ്ടമുള്ള കളിപ്പാട്ടങ്ങളോ ക്രയോൺസോ പുസ്തകങ്ങളോ വാങ്ങിക്കൊടുത്തോളൂ.
- മധുരം കഴിക്കാതിരിക്കുന്ന കാര്യത്തിൽ മാതാപിതാക്കളും മാതൃകയാകുക. അറിഞ്ഞുകൊണ്ട് കുട്ടികളെ രോഗങ്ങളിലേക്ക് നയിക്കാതിരിക്കാം.
Content Highlights: Avoid using sweets or candies as rewards to make children happy.
Published: 03 Nov 2026, 12:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented