കുട്ടികള്‍ക്ക് ഏറെയിഷ്ടപ്പെടുന്ന വിഭവമാണ് പനീര്‍. വളരെ കുറഞ്ഞ സമയത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പനീര്‍ ഫ്രൈ പരീക്ഷിക്കാം.
ചേരുവകള്‍
Also Read
- പനീര്‍-200 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1/2 ടീസ്പൂണ്‍
- ചുവന്ന മുളക് പൊടി-1 ടീസ്പൂണ്‍
- ഗരം മസാല പൊടി-1 ടീസ്പൂണ്‍
- കുരുമുളക്-1/2 ടീസ്പൂണ്‍
- ധാന്യപ്പൊടി-1/2 കപ്പ്
- ബ്രെഡ്ക്രംബ്സ്-1/2 കപ്പ്
- പാല് -2 ടീസ്പൂണ്‍
- ഉപ്പ്-ആവശ്യത്തിന്
- എണ്ണ -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ആദ്യം പനീര്‍ ചെറിയ ക്യൂബുകളാക്കി മുറിച്ചെടുക്കാം.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക്പൊടി, ഉപ്പ് എന്നിവ നന്നായി ചേര്‍ത്തിളക്കി പേസ്റ്റാക്കി ഇതില്‍ പുരട്ടിവെക്കുക. അഞ്ചു മിനിറ്റ് മാരിനേറ്റ് ചെയ്യാന്‍ വെക്കണം.
ശേഷം ഒരു പാത്രത്തില്‍ കോണ്‍ഫ്ളോര്‍, പാല്, ഗരം മസാല, കുരുമുളക്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കട്ടിയുള്ള മിശ്രിതം തയ്യാറാക്കുക.ഇതില്‍ പനീര്‍ കഷ്ണങ്ങള്‍ മുക്കി, ബ്രെഡ്ക്രംബ്സില്‍ പൊതിയുക, ശേഷം സ്വര്‍ണ്ണനിറമാകുന്ന പാകത്തില്‍ നന്നായി വറുത്തെടുക്കാം.
Content Highlights: Golden Paneer Fry Recipe
Published: 11 Jun 2024, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented