വ്യത്യസ്തയുള്ള റെസിപ്പികള്‍ പരീക്ഷിക്കുന്നവര്‍ക്ക് പറ്റിയ ഒന്നാണ് അവാധി ചിക്കന്‍ കറി. നമ്മള്‍ പതിവായി ഉണ്ടാക്കുന്നതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന വിഭവമാണിത്. ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കുമൊപ്പമെല്ലാം നല്ലൊരു കോംമ്പിനേഷന്‍ കൂടിയാണ്. നവാബി-മുഗള്‍ രാജവംശങ്ങിള്‍ നിന്നുള്ള രുചികളാണ് അവാധി വിഭവങ്ങള്‍. അവാധി രീതിയില്‍ ചിക്കന്‍ കറി തയ്യാറാക്കി നോക്കാം.

To advertise here,

ചേരുവകള്‍

ചിക്കന്‍ കഷ്ണങ്ങള്‍ -1 കിലോ
തൈര്-മുക്കാല്‍ കപ്പ്
തക്കാളി പേസ്റ്റ്-കാല്‍ കപ്പ്
വറുത്ത സവാള പേസ്റ്റാക്കിയത്-മുക്കാല്‍ കപ്പ്
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
മുളകുപൊടി-ഒന്നര ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
ജാതിയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-3
കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-2
ഗ്രാമ്പൂ-3
കശുവണ്ടിപ്പരിപ്പ്-6
മെലണ്‍ സീഡ്-1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍-അര കപ്പ്
നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി

ആദ്യം ചിക്കന്‍ കഷ്ണങ്ങള്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം പച്ചമുളക് അരച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി അതില്‍ ചിക്കന്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.

കശുവണ്ടിപ്പരിപ്പ്, മെലണ്‍ സീഡ് എന്നിവ ചേര്‍ത്തരച്ച് കട്ടിയുള്ള പേസ്റ്റാക്കുക.ഒരു പാനില്‍ നെയ്യ് ഒഴിച്ചു ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക തുടങ്ങിയവയിട്ട് വഴറ്റുക. ഇതിലേയ്ക്കു ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക.

ശേഷം മുളകുപൊടി, തക്കാളി അരച്ചത് എന്നിവ ചേര്‍ത്തിളക്കിക്കൊടുക്കാം. പിന്നീട് സവാള അരച്ചത് ചേര്‍ത്തിളക്കിക്കൊടുക്കാം. അതിലേയ്ക്ക് കശുവണ്ടിപ്പരിപ്പ്, മെലണ്‍ സീഡ് അരച്ചത്, ജാതിയ്ക്കാപ്പൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കാം.ഇതെല്ലാം ചേര്‍ത്തശേഷം നന്നായി ഇളക്കിയിട്ട് കുറച്ചുസമയം വേവിയ്ക്കാം. പിന്നീട് ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തുകൊടുക്കാം. കറി നന്നായി വെന്തു കുറുകുമ്പോള്‍ തീയണയ്ക്കാം.