മുട്ടക്കറി എല്ലാവര്ക്കും പൊതുവേ ഇഷ്ടമാണ്. കുട്ടികള്‍ക്ക് കൂടി ഇഷ്ടമാകുന്ന രീതിയില്‍ തേങ്ങപ്പാലും ഉരുളക്കിഴങ്ങും ചേര്‍ത്ത് മുട്ടക്കറി വെച്ചു നോക്കാം. എളുപ്പത്തിലുള്ള ഈ പാചകത്തിന് 15 മിനിറ്റ് മാത്രം മതിയാകും. ചപ്പാത്തിയ്ക്കും പുട്ടിനുമൊപ്പമെല്ലാം കഴിക്കാന്‍ രുചികരമാണിത്.
ചേരുവകള്‍
Also Read
- മുട്ട-6
- ഉരുളക്കിഴങ്ങ്-100 ഗ്രാം
- ഉള്ളി-25 ഗ്രാം
- തേങ്ങ-1 കപ്പ്
- നാരങ്ങ-1
- മഞ്ഞള്‍ പൊടി-1/2 ടീസ്പൂണ്‍
- കശുവണ്ടി-10
- പച്ചമുളക്-8
- കടുക് -ആവശ്യത്തിന്
- നെയ്യ്-25 ഗ്രാം
- മല്ലിയില,കറിവേപ്പില-ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി
ആദ്യം ചെയ്യേണ്ടത് മുട്ടയും ഉരുളക്കിഴങ്ങും വേവ്വേറെ വേവിക്കുക. തൊലി കളഞ്ഞ് വൃത്തിയാക്കി വെയ്ക്കണം.ശേഷം തേങ്ങ നേര്‍മ്മയായി അരച്ചെടുക്കാം.
ഉള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി (അല്ലെങ്കില്‍ എണ്ണയും ഉപയോഗിക്കാവുന്നതാണ്) കടുകിടുക. ഇതിലേയ്ക്ക്
കശുവണ്ടി ചേര്‍ത്ത് സ്വര്‍ണ്ണനിറമാകും വരെ വഴറ്റുക. ഇതിലേയ്ക്ക് ഉള്ളിയും പച്ചമുളകും ചേര്‍ക്കണം. ഉള്ളി നന്നായി വഴറ്റിയെടുത്തശേഷം ഇതില്‍ മഞ്ഞള്‍പൊടി, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ക്കാം. ഇതിലേയ്ക്ക് അരിഞ്ഞ മുട്ട, മുറിച്ച ഉരുളക്കിഴങ്ങും ഇട്ടുകൊടുക്കാം. തേങ്ങ അരച്ചത് ചേര്‍ത്ത് ആവശ്യാനുസരണം വെള്ളമൊഴിച്ച് 10 മിനിറ്റ് നന്നായി വേവിക്കണം.
ചൂടോടെ വിളമ്പാം.
Content Highlights: Coconut Potato Egg Curry recipe
Published: 03 Jun 2024, 03:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented