എളുപ്പത്തിലാക്കാം പാചകം ; രുചിയേറുന്ന കോളിഫ്ളവര്‍ വിഭവമുണ്ടാക്കിയാലോ?
കോളിഫ്ളവര്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. പേശികളുടെ ആരോഗ്യത്തിന് ഈ സൂപ്പ് കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇതില്‍ കലോറി വളരെ കുറവാണ്,ശരീരഭാരം കുറയ്ക്കുന്നവര്‍ക്കും കോളിഫ്ളവര്‍ സൂപ്പ് ഗുണം ചെയ്യും.
Also Read
ചേരുവകള്‍
- ചെറിയ കോളിഫ്ളവര്‍ (അരിഞ്ഞത്) - 1 കപ്പ്
- ഉള്ളി (അരിഞ്ഞത്)-1
- ഉരുളക്കിഴങ്ങ്-1
- വെളുത്തുള്ളി-5
- പച്ചക്കറി വേവിച്ച വെളളം-ആവശ്യത്തിന്
- ബട്ടര്‍-പാകത്തിന്
- ഫ്രഷ് ക്രീം-ഒരു ടേബിള്‍സ്പൂണ്‍
- കുരുമുളക് പൊടി-അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ എടുത്ത് അത് ചൂടായി വരുമ്പോള്‍ ബട്ടര്‍ ചേര്‍ക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കുക. ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക. ശേഷം ഉരുളക്കിഴങ്ങും കോളിഫ്ളവറും ചേര്‍ക്കാം.
ഇത് നന്നായിളക്കി അടച്ചുവെക്കാം. ഇതു നന്നായി വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ക്രീം മിക്സ് ചെയ്ത പച്ചക്കറി വേവിച്ച വെള്ളം കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.കുറുകി വരുമ്പോള്‍ കുരുമുളക് പൊടി ചേര്‍ത്ത് തീയണയ്ക്കാം.ചൂടോടെ വിളമ്പാം
Content Highlights: cauliflower soup recipe
Published: 29 Sept 2024, 02:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented