മുട്ട കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കറിയുണ്ടാക്കി നോക്കാം. തക്കാളിയിട്ട് ഉണ്ടാക്കുന്ന ഈ കറി ചോറിനൊപ്പവും പ്രാതലിനൊപ്പവും കൂട്ടാം.

To advertise here,


ചേരുവകള്‍

  • എണ്ണ-1 ടേബിള്‍സ്പൂണ്‍ 
  • സവാള നീളത്തില്‍ അരിഞ്ഞത്-2 
  • തക്കാളി-3
  • വെളുത്തുള്ളി-4 അല്ലി
  • ജീരകം-2 ടീസ്പൂണ്‍ 
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ 
  • പുഴുങ്ങിയ മുട്ട-4
  • കാശ്മീരി മുളക്‌പൊടി-1 ടീസ്പൂണ്‍
  • പച്ചമുളക്-2
  • മല്ലിയില-2 ടീസ്പൂണ്‍ 
  • ഉപ്പ് -ആവശ്യത്തിന്
  • ഗരം മസാല-കാല്‍ ടീസ്പൂണ്‍
  • തേങ്ങപ്പാല്‍- അരകപ്പ്

തയ്യാറാക്കുന്ന രീതി

കുറച്ച് എണ്ണയൊഴിച്ച് സവാളയും പച്ചമുളകും ,വെളുത്തുള്ളി നന്നായി വഴറ്റുക. അതിനു ശേഷം അതിലേക്ക് തക്കാളി അരിഞ്ഞതിട്ട് നന്നായി ഇളക്കുക.നന്നായി വഴറ്റിയെടുക്കുക. മഞ്ഞള്‍പൊടിയും മുളകുപൊടിയും ഗരം മസാലയും ചേര്‍ത്തുകൊടുക്കാം.

ജീരകപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി അടച്ചു വേവിക്കുക.വെന്തു കഴിഞ്ഞ കറിയിലേക്ക് പുഴുങ്ങിയ മുട്ടയിട്ട് കൊടുക്കാം.മസാല നന്നായി പിടിച്ചുവരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തുകൊടുക്കാം.തിളയ്ക്കുന്നതിന് മുന്‍പ് തീയണയ്ക്കാം. ചൂടോടെ വിളമ്പാം.