കോളിഫ്‌ളവർ റൈസ്

To advertise here,

ആവശ്യമായ സാധനങ്ങൾ:
കോളിഫ്‌ളവർ : ഒന്ന്

പച്ചമുളക് വട്ടത്തിലരിഞ്ഞത് : രണ്ടെണ്ണം

ഉള്ളി ചെറുതായി അരിഞ്ഞത് : ഒരെണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : കാൽ ടീസ്പൂൺ

ടൊമാറ്റോ സോസ് : കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി : കാൽ ടീസ്പൂൺ

മുളകുപൊടി : ഒരു ടീസ്പൂൺ

ഗരം മസാല : ഒരു ടീസ്പൂൺ

ഉപ്പ്, വെളിച്ചെണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
നന്നായി കഴുകിയ കോളിഫ്‌ളവർ മുറിച്ച് ഓരോ പൂവും അടർത്തിയെടുക്കുക. ഇത് മിക്സിയിലിട്ട് അടിച്ചെടുക്കണം. കണ്ടാൽ ചോറ് പോലെ തോന്നും.

ഇനി പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക.

ഇതിലേക്ക് അടിച്ചുവച്ച കോളിഫ്‌ളവർ ഇട്ട് ഇളക്കണം.

മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ്, ടൊമാറ്റോ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കി വഴറ്റുക. വെന്ത് കഴിയുമ്പോൾ വാങ്ങിക്കോളൂ. കോളിഫ്‌ളവർ റൈസ് തയ്യാർ.

കുട്ടികൾക്ക് ഇഷ്ടപ്പെട്ട മറ്റു പച്ചക്കറികളും വഴറ്റുമ്പോൾ ചേർക്കാം.