ഇഡ്ലിയും പുട്ടുമെല്ലാം കഴിച്ചുമടുത്തോ ? പ്രാതലിന് എളുപ്പത്തിലെന്തുണ്ടാക്കുമെന്ന ആലോചനയിലാണെങ്കില്‍ ഇനി എഗ്ഗ് മഫിന്‍സ് പരീക്ഷിക്കാം.പച്ചക്കറി കഴിയ്ക്കാത്ത കുട്ടികള്‍ക്കും ഇത് ഉണ്ടാക്കിനല്‍കാം. ചീരയും കാപ്സിക്കവുമെല്ലാം ചേര്‍ന്ന എഗ്ഗ് എഫിന്സ് കുട്ടികള്‍ക്കും ഏറെയിഷ്ടമാകും.
ചേരുവകള്‍
Also Read
- മുട്ട- 6
- ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
- കൊഴുപ്പില്ലാത്ത പാല്- കാല് കപ്പ്
- കാപ്സിക്കം നുറുക്കിയത്- അര കപ്പ്
- ചീര നുറുക്കിയത്- അര കപ്പ്
- സവാള നുറുക്കിയത്- അര കപ്പ്
- ചീസ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്
- കുരുമുളക് പൊടിച്ചത്- അര ടീസ്പൂണ്‍
- എണ്ണ- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മുട്ടയും കുരുമുളക് പൊടിയും ,ഉപ്പും നന്നായി അടിച്ചെടുക്കുക. ഇനി പാല്, ബേക്കിങ് പൗഡര്‍, കാപ്സിക്കം, ചീര,സവാള, ഗ്രേറ്റ് ചെയ്ത ചീസ് എന്നിവയെല്ലാം നന്നായി മിക്സ് ചെയ്യുക.ശേഷം മുട്ട മിശ്രിതത്തിലേയ്ക്ക് ഇത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മഫിന്‍ ട്രേയില്‍ എണ്ണ തടവി പകുതി വരെ ഈ മിശ്രിതം നിറയ്ക്കുക. ഇനി ഓവനില്‍ 200 ഡിഗ്രിസെല്‍ഷ്യസില്‍ 10 മിനിട്ട് വേവിച്ചെടുക്കാം.
Content Highlights: egg muffins recipe
Published: 25 Sept 2024, 10:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented