സ്കൂള്‍ തുറന്നതോടെ നാലുമണിയ്ക്ക് കുട്ടികള്‍ക്ക് പലഹാരമുണ്ടാക്കാനുള്ള പരീക്ഷണത്തിലായിരിക്കും നമ്മളില്‍ പലരും. മധുരക്കിഴങ്ങ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ രുചിയുള്ള പലഹാരമുണ്ടാക്കാം.
നല്ല ക്രിസ്പ്പിയായി മധുരക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കി നോക്കാം.
ചേരുവകള്‍
Also Read
- മധുരക്കിഴങ്ങ് - 1
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞള്‍ പൊടി- 1/2 ടീ സ്പൂണ്‍
- മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1/2 ടേബിള്‍ സ്പൂണ്‍
- കടലപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
- കോണ്‍ ഫ്ളോര്‍ - 1 ടേബിള്‍ സ്പൂണ്‍
- അരിപ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
- എണ്ണ-ആവശ്യത്തിന്
- കറിവേപ്പില-ഒരു തണ്ട്
പാകം ചെയ്യേണ്ട രീതി
ആദ്യം മധുരക്കിഴങ്ങ് ചെറുതാക്കി അരിഞ്ഞെടുക്കണം. ശേഷം എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് പേസ്റ്റുണ്ടാക്കണം. ശേഷം ഇത് മധുരക്കിഴങ്ങില്‍ 30 മിനിറ്റ് നേരം മാരിനേറ്റ് ചെയ്തുവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഇട്ടുകൊടുക്കുക.ചെറുതീയില്‍ നന്നായി വറുത്തെടുക്കുക.ശേഷം കറിവേപ്പില എണ്ണയിലിട്ട് മൊരിയിച്ച് ഇതില്‍ വിതറി വിളമ്പാം.
Content Highlights: easy sweet potato fry recipe
Published: 13 Jun 2024, 04:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented