ശരീരഭാരം കൂടുന്നതും വയര്‍ ചാടുന്നതുമെല്ലാം നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നതില്‍ നിന്നും മുക്തി നേടാന്‍ കൃത്യമായ വ്യയാമവും ചിട്ടയായ ഭക്ഷണക്രമവും പിന്തുടരേണ്ടതുണ്ട്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. അടിവയറ്റിലെ കൊഴുപ്പ് ഇല്ലതാക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

To advertise here,

ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കളയാനും ഗുണകരമാണ്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും തടയാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

കോളിഫ്‌ളവര്‍ കഴിക്കുന്നതും വളരെ നല്ലതാണ്. പ്രോട്ടീന്റെ നല്ല സ്രോതസായ ഇതില്‍ കലോറി വളരെ കുറവാണ്. ഇത് വയറിലെ കൊഴുപ്പ് കളയാന്‍ ഗുണം ചെയ്യും. ഫൈബറിനാല്‍ സമ്പന്നമായ കലോറി കുറഞ്ഞ പച്ചക്കറിയായ ക്യാരറ്റും ഡയറ്റില്‍ പതിവാക്കാം. ചര്‍മത്തിന്റെ ആരോഗ്യവും ഇത് മെച്ചപ്പെടുത്തും.
 
ബീറ്റ്‌റൂട്ട് കഴിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. കലോറി കുറഞ്ഞ ഈ പച്ചക്കറിയില്‍ ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്കയിലും കലോറി കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

ഫൈബറിനാല്‍ സമ്പന്നമായ പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വയറില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ നല്ലതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)