പയ്യന്നൂർ: കേരളത്തിൽ ആദ്യമായി തീവണ്ടി കോച്ചിനുള്ളിൽ റസ്റ്റോറന്റ് ഒരുങ്ങി. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് മുൻവശം പ്രത്യേക പാളത്തിലുള്ള 'ജുജു എക്സ്പ്രസ് 'എന്ന് പേരിട്ട ഹോട്ടൽ വ്യാഴാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. പയ്യന്നൂരിലെ സംരംഭകരായ ഹരികൃഷ്ണൻ, സാജിദ് കാനായി, സതീശൻ പയ്യന്നൂർ, ജസ് ല എന്നിവർ ജുജു ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തീവണ്ടി കോച്ചിന്റെ സ്വാഭാവീകത നിലനിർത്തിയാണ് അകത്തളം ഒരുക്കിയത്. എ.സി. കോച്ചിനുള്ളിലെ ഡൈനിങിൽ 50 പേർക്ക് ഇരുന്നു കഴിക്കാം. പുറത്ത് 40 പേർക്കും സൗകര്യമുണ്ട്. കോച്ചിനരികെ പ്ലാറ്റ്‌ഫോം ഉണ്ട്.
പ്ലാറ്റ്‌ഫോമിൽ നിന്ന് ഹോട്ടലിലേക്ക് കയറാം. പ്ലാറ്റ്‌ഫോമിലും ഇരുന്ന് കഴിക്കാം. നാടൻ ആഹാരത്തിനൊപ്പം ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങളും കിട്ടും. പാനിപുരിക്കായി പ്രത്യേക കൗണ്ടർ ഉണ്ട്. ടീ, ജ്യൂസ് കോർണറുകളും ഒരുക്കിയിട്ടുണ്ട്.
ഓൺലൈനിൽ ഐ.ആർ.സി.ടി.സി ആപ്പു വഴി ബുക്ക് ചെയ്താൽ തീവണ്ടിയിലും ഭക്ഷണം എത്തിക്കും.
റസ്റ്റോറന്റ് 24 മണിക്കൂറും പ്രവർത്തിക്കും. അഞ്ചു വർഷത്തേക്കാണ് നടത്തിപ്പിന് റെയിൽവേ കരാർ നൽകിയിരിക്കുന്നത്. കോച്ചിന് വാർഷിക വാടക അടക്കണം. ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമ്മിച്ച പഴയ എ.സി.കോച്ചാണ് റസ്റ്റോറന്റിന് ഉപയോഗിച്ചത്.
പാലക്കാട് ഡിവിഷനിൽ പയ്യന്നൂരിന് പുറമെ പാലക്കാട് ടൗൺ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലും കോച്ച് റസ്റ്റോറന്റ് വരുന്നുണ്ട്. പഴയ കോച്ചുകളെയാണ് റസ്റ്റോറന്റുകളാക്കുന്നത്.
Content Highlights: Kerala's first-ever train coach restaurant, named 'Juju Express', opened at Payyanur railway station., Features a renovated AC rail coach with 50 seating capacity inside and 40 outside on the platform., Offers local, North Indian, and Chinese cuisines 24/7, along with online delivery via IRCTC app.
Published: 18 Sept 2026, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented