
വെജിറ്റേറിയന്‍ ഭക്ഷണപ്രേമിയായ മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട ഭക്ഷണശാലയെക്കുറിച്ചാണ് ഇപ്പോള്‍ സംസാരം. ഇതിനെക്കുറിച്ച് ഭാര്യ നിത അംബാനി തന്നെയാണ് വ്യക്തമാക്കിയത്. മകന്‍ ആനന്ദ് അംബാനിയുടെ വിവാഹക്ഷണക്കത്തുമായി കഴിഞ്ഞ ദിവസം നിത വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഈ സമയം വാരാണസിയിലെ പ്രമുഖ ചാട്ട് ഷോപ്പുകളും അവര്‍ സന്ദര്‍ശിച്ചു.
അംബാനി കുടുംബത്തിലുള്ളവര്‍ സസ്യാഹാരമാണ് പിന്‍തുടരുന്നത്. മുകേഷ് അംബാനിക്ക് ഏറെയിഷ്ടമുള്ള ഭക്ഷണമാണ് ചാട്ടുകളെന്നും അവര്‍ പറയുകയുണ്ടായി. ചാട്ട് ഷോപ്പിലെ ആളുകളോട് സംസാരിക്കുകയും അവിടെ നിന്നും ആലൂ ചാട്ട് കഴിക്കുകയും ചെയ്തു. നിത അംബാനി ആലു ചാട്ട് കഴിക്കുന്ന ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയുണ്ടായി. ഇതിനിടയിലാണ് മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട ഭക്ഷണശാലയെക്കുറിച്ച് അവര്‍ സൂചിപ്പിച്ചത്. മുംബൈയിലെ സ്വാതി സ്‌നാക്‌സില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ മുകേഷ് അംബാനിയുടെ പ്രിയപ്പെട്ടതാണെന്ന് നിത പറയുന്നു.
ആഴ്ചയിലൊരിക്കല്‍ അദ്ദേഹം അവിടെ നിന്നും ഭക്ഷണം കഴിക്കാറുണ്ട്. കൃത്യമായ ഡയറ്റ് പിന്‍തുടരുന്ന അദ്ദേഹം വീട്ടില്‍ നിന്നുള്ള ഭക്ഷണമാണ് കൂടുതല്‍ കഴിക്കുന്നെതെങ്കിലും സ്വാതി സ്‌നാക്‌സിലെ മെനു അദ്ദേഹത്തിനേറെ പ്രിയപ്പെട്ടതാണ്. മുംബൈയിലെ വലിയ പേരുകേട്ട ഭക്ഷണശാലയാണ് സ്വാതി സ്‌നാക്‌സ്. പരമ്പരാഗത ഗുജറാത്തി ഭക്ഷണങ്ങളാണ് ഇവിടുത്തെ പ്രത്യേകത. തലമുറകളായി അംബാനി കുടുംബം സ്വാതി സ്‌നാക്‌സിലെ ഭക്ഷണം ആസ്വദിക്കുന്നു.
മുകേഷ് അംബാനിയും നിത അംബാനിയും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണെന്ന് നിലവിടെ ഉടമയായ ആശാ ജാവേരി പറയുന്നു. ഇവിടെ വരിയില്‍ നിന്നുവരെ ഭക്ഷണം അവര്‍ വാങ്ങിയതിനെക്കുറിച്ചും അവര്‍ പറഞ്ഞു. ഇപ്പോള്‍ അധികവും ഓര്‍ഡര്‍ ചെയ്ത ശേഷം ആളുകള്‍ വന്ന് കൊണ്ടുപോവാറാണ് പതിവ്. മുകേഷ് അംബാനിക്ക് ഏറ്റവും പ്രിയപ്പെട്ടത് പാന്‍കിയാണ്. ഇതിന് 230 രൂപയാണ് വില.സേവ് പൂരി, പാനി പൂരി, ദഹി ബടാട്ട പൂരി എന്നിവയും അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണങ്ങളാണ്. 1963-ല്‍ ആശയുടെ മാതാവായ മീനാക്ഷിയാണ് ഇത് സ്ഥാപിച്ചത്. വളരെ പെട്ടെന്ന് തന്നെ ഇത് വളരുകയായിരുന്നു.
Content Highlights: Mukesh Ambani love street food: What is India's richest family's favourite food joint
Published: 29 Jun 2024, 06:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented