പ്രമേഹമുള്ളവര്‍ ഭക്ഷണക്രമത്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതിനാല്‍ പ്രമേഹമുള്ളവര്‍ അതിനനുസരിച്ച് ഭക്ഷണം കഴിക്കണം. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
കൂടാതെ അന്നജം കുറഞ്ഞ, ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളും ഇവര്‍ക്ക് കഴിക്കാം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം,
Also Read
പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പൂര്‍ണമായും ഒഴിലാക്കുക. കേക്ക്, കുക്കീസ്, പേസ്ട്രി തുടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതല്ല. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. കാരണം ഇവയിലെ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പ്രമേഹം കൂട്ടും.
പാസ്ത, ബ്രഡ് തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹമുള്ളവര്‍ ഒഴിവാക്കണം. കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക കൂടുതലായിരിക്കും. അതിനൊപ്പം പഞ്ചസാര, കൃത്രിമ മധുരം എന്നിവ ചേര്‍ത്ത പാനീയങ്ങള്‍, ജ്യൂസുകള്‍, സോഡ തുടങ്ങിയവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
മധുരം അമിതമായി അടങ്ങിയ മാമ്പഴം, വാഴപ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങളും ഇവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: diabetes diet avoid these foods to prevent blood sugar spikes
Published: 27 Jun 2024, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented