സാത്തുക്കുടി ജ്യൂസിപ്പോൾ വൈറലാണ്. നിവിൽ പോളി ചിത്രം ബെത്ലഹേം കുടുംബയൂണിറ്റിനൊപ്പം സാത്തുക്കുടി ജ്യൂസും തരംഗമായി മാറിയിരിക്കുകയാണ്. സാത്തുക്കുടി സിനിമയിലെത്തുന്നത് ആദ്യത്തേ കാര്യമല്ല. ചന്ദ്രലേഖയിലുമുണ്ട് ഇതുപോലോരു സാത്തുക്കുടി രംഗം. കേട്ടുപരിചയമില്ലാത്തവരൊക്കെ എന്താണീ ജ്യൂസ് എന്നാകും സെർച്ച് ചെയ്യുക.
എന്നാൽ ഇത് നമ്മുടെ സ്വീറ്റ് ലെമണിന്റെ പേരാണ്. സിനിമയിൽ കഥാപാത്രങ്ങൾ കുടിക്കുന്ന ഈ സാത്തുക്കുടി ജ്യൂസ് കണ്ട് വായിൽ വെള്ളമൂറിയവർ നിരവധിയാണ്. മുസംബിയെന്ന ഈ മധുരനാരങ്ങ വെറും ദാഹശമനി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇതിലുണ്ട്. ഗുണങ്ങൾ അറിഞ്ഞിരിക്കാം.
തണുത്ത ഒരു ഗ്ലാസ് ജ്യൂസ് കുടിക്കാൻ തോന്നുമ്പോൾ ഓർക്കാം സാത്തുക്കുടി ജ്യൂസിനെ. തെരുവോരങ്ങളിലെ ജ്യൂസ് കടകൾ മുതൽ വൻകിട റെസ്റ്റോറന്റുകളിൽ വരെ വേനൽച്ചൂടിനെ തുരത്താൻ സാത്തുക്കുടി ജ്യൂസിന് പ്രത്യേക സ്ഥാനമുണ്ട്. നമ്മൾ ഇതിനെ 'മധുരനാരങ്ങ' എന്ന് വിളിക്കാറുണ്ടെങ്കിലും, സസ്യശാസ്ത്രപരമായി ഇത് ചെറുനാരങ്ങയേക്കാൾ കൂടുതൽ ഓറഞ്ചിനോടാണ് അടുത്ത ബന്ധം പുലർത്തുന്നത്. പോർച്ചുഗീസുകാരാണ് ഈ പ്രത്യേക ഇനം നാരങ്ങ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ദക്ഷിണേന്ത്യയിലെ അനുകൂലമായ കാലാവസ്ഥയിൽ ഇത് വൻതോതിൽ കൃഷി ചെയ്യപ്പെടാൻ തുടങ്ങി. ചെറുനാരങ്ങയുടെ ചെറിയൊരു പുളിയും ഓറഞ്ചിന്റെ മധുരവും ചേർന്ന അപൂർവ്വ രുചിയാണ് സാത്തുക്കുടിയെ ജനപ്രിയമാക്കിയത്. നിരവധി ആരോഗ്യ ഗുണങ്ങളും ഈ പഴത്തിലടങ്ങിയിട്ടുണ്ട്:
ഇതിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. രോഗബാധകളിൽ നിന്ന് മുക്തി നേടുന്ന സമയത്ത് ശരീരം പെട്ടെന്ന് വീണ്ടെടുക്കാൻ സാത്തുക്കുടി കുടിക്കുന്നത് ഉത്തമമാണ്.
സാത്തുക്കുടിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ദഹനരസങ്ങളുടെ ഉത്പ്പാദനം കൂട്ടും. മലബന്ധം അകറ്റാനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും ഇതിന്റെ നാരുകൾ സഹായിക്കും. ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായതിനാൽ ചർമത്തിലെ ചുളിവുകൾ മാറ്റാനും തിളക്കം വർദ്ധിപ്പിക്കാനും രക്തം ശുദ്ധീകരിക്കാനും സാത്തുക്കുടി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും ഇത് ഏറെ ഗുണം ചെയ്യും. സാത്തുക്കുടിയിലുള്ള സിട്രേറ്റ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത് തടയാൻ സഹായിക്കും. കലോറി വളരെ കുറഞ്ഞതും ജലാംശം കൂടുതലുള്ളതുമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പാനീയമാണിത്. വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശവും ധാതുക്കളും തിരികെ ലഭിക്കാൻ മികച്ചൊരു പ്രകൃതിദത്ത പാനീയമാണ്.
Content Highlights: Trending juice from the Nivin Pauly film Bethlehem Kudumbayunit, Sathukkudi is commonly known as sweet lemon or mosambi, Rich in Vitamin C, boosting immunity and skin health, Improves digestion, prevents constipation, and helps with weight loss, Acts as a great natural hydrator during summer
Published: 03 Sept 2026, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented