കാപ്പി കുടിയ്ക്കാന്‍ നിങ്ങള്‍ എത്ര രൂപ ചെലവഴിയ്ക്കും? എന്നാല്‍ ആരെങ്കിലും ലക്ഷങ്ങള്‍ ചെലവാക്കി ചായ കുടിയ്ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ കഴിയുമോ? എന്നാല്‍ സംഭവം സത്യമാണ്. 9.4 ലക്ഷം രൂപ മുടയ്ക്ക് കാപ്പി ഓര്‍ഡര്‍ ചെയ്ത യുവതിയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയില്‍ നിന്നാണ് മുംബൈ സ്വദേശിനിയായ മിഷ്‌കത് എന്ന യുവതി കാപ്പി ഓഡര്‍ ചെയ്തത് . ഇവരെക്കുറിച്ച് സൊമാറ്റോ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മിഷ്‌കത് അവരുടെ പ്രിയപ്പെട്ട കസ്റ്റമര്‍ ആണെന്നതില്‍ തര്‍ക്കമില്ല.

To advertise here,

സൊമാറ്റോ വഴി സ്റ്റാര്‍ബക്സില്‍ നിന്നാണ് തന്റെ പ്രിയപ്പെട്ട സിനമന്‍ കോഫി ഓഡര്‍  അവര്‍ ചെയ്യുന്നത്. സൊമാറ്റോ സെലിബ്രിറ്റിയായ യുവതിയെവെച്ച് ഒരു പരസ്യവും ചെയ്തിട്ടുണ്ട്. സൊമാറ്റോയുടെ മാര്‍ക്കറ്റിങ് ഹെഡ് ഈ വീഡിയോ ലിങ്ക്ഡ് ഇന്നിലും പങ്കുവെച്ചിരിക്കുകയാണ്. 9.4 ലക്ഷം രൂപയുടെ കാപ്പിയാണ് യുവതി ഇതിനകം കുടിച്ചിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമറിനോടുള്ള ആദരസൂചകമായാണ് പരസ്യവീഡിയോ കമ്പനി തയ്യാറാക്കിയത്. ഏതായാലും മിഷ്‌കതിന്റെ കാപ്പികുടിയെക്കുറിച്ചു കേട്ട്  പലരും ഞെട്ടിയിരിക്കുകയാണ്.വീഡിയോയും ശ്രദ്ധ നേടിക്കഴിഞ്ഞു.

ഒരു ദിവസം ഒരു കാപ്പി ഓര്‍ഡര്‍ ചെയ്താലും എട്ടുവര്‍ഷമെങ്കിലും ആയാലേ 9 ലക്ഷം ആവുള്ളുയെന്നാണ് ഒരാള്‍ വീഡിയോക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. 2020-ലാണ് സൊമാറ്റോയിലൂടെ സ്റ്റാര്‍ബക്സ് ലഭ്യമായത്. അപ്പോള്‍ എത്ര കാപ്പിയാകും മിഷ്‌കത് ഒരു ദിവസം കുടിക്കുകയെന്നും പലര്‍ക്കും സംശയമുണ്ട്.