ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സണി(റോക്ക്)ന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്.

To advertise here,

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ അര്‍പ്പണബോധം ആരാകര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. എന്നാല്‍ താന്‍ ചീറ്റ് മീല്‍ ആഘോഷിക്കുന്ന വീഡിയോയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജപ്പാനിലാണ് അദ്ദേഹത്തിന്റെ ചീറ്റ് മീല്‍ ആഘോഷം.

ഫിറ്റ്‌നസ് പ്രേമിയായ അദ്ദേഹം ഡയറ്റ് തെറ്റിച്ച് ഭക്ഷണം കഴിക്കുന്നത് ആരാധകരില്‍ കൗതുകമുണര്‍ത്തിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട വിഭവങ്ങളായ റെയിന്‍ബോ ബോളും സുഷിയുമാണ് അദ്ദേഹം കഴിക്കുന്നത്. സുഷിയെക്കുറിച്ച് അദ്ദേഹം പ്രകീര്‍ത്തിച്ചു പറയുന്നതും വീഡിയോയില്‍ കാണാം.

എപ്പോഴെങ്കിലും ജപ്പാനില്‍ വരുകയാണെങ്കില്‍ ഇതൊന്നു കഴിച്ചു നോക്കൂ. ലോകത്തിലെ ഏറ്റവും മികച്ച സുഷിയാണിതെല്ലാമെന്നും പറയുന്നുണ്ട് റോക്ക്. ജപ്പാനില്‍ സുഷി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അത് അവരുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്.

വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സുഷിയോടുള്ള ഇഷ്ടത്തെക്കുറിച്ചും പലരും പറയുന്നുണ്ട്. 11.5 മില്യണ്‍ ആളുകളാണ് ഈ വീഡിയോ ഇതിനകം കണ്ടത്.