വീട്ടില്‍ എന്തെങ്കിലും ഒക്കെ നട്ടുവളര്‍ത്തുന്നതില്‍ താത്പര്യമുള്ളവരാണ് നമ്മളില്‍ പലരും. സ്ഥലപരിമിതിയും സമയക്കുറവും ഒക്കെയുണ്ടെങ്കിലും പലരും മട്ടുപ്പാവിലും ടെറസിലുമെല്ലാം കൃഷിചെയ്യാറുണ്ട്.
വീട്ടില്‍ വളര്‍ത്തിയ പഴങ്ങളോ പച്ചക്കറികളോ പാകമാകുമ്പോള്‍ അതിനോട് പ്രത്യേക താത്പര്യവും തോന്നാറില്ലേ ?
അത് വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതുമെല്ലാം സന്തോഷം തോന്നിപ്പിക്കുന്ന കാര്യമാണ്. അത്തരമൊരു വീഡിയോയാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.താന്‍ വീട്ടിലുണ്ടാക്കിയ നാരങ്ങ വിളവെടുക്കുന്നതിലെ സന്തോഷവും സംതൃപ്തിയുമാണ് അദ്ദേഹം വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പലര്‍ക്കും ആ വികാരം എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റും.
Also Read
ഹോം ഗാര്‍ഡനില്‍ വളര്‍ത്തിയ നാരകമാണ് വീഡിയോയില്‍ കാണുന്നത്. അതിലുണ്ടായ പാകമായ ഓരോ നാരങ്ങയും വളരെ സൂക്ഷ്മമായി ചെടിയില്‍ നിന്നു മുറിച്ചെടുത്ത് ഒരു ട്രേയിലേക്ക് വെക്കുന്നതുമാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.
അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹത്തിനെ ആരാധകര്‍ പ്രശംസിക്കുന്നുണ്ട്. ഈ വീഡിയോ ഇതിനകം 7.5 മില്യണ്‍ ആളുകളാണ് കണ്ടത്.
Content Highlights: What Suneil Shetty Feels About His Homegrown Lemons
Published: 09 Aug 2024, 03:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented