ആരോഗ്യഗുണങ്ങളില്‍ പേരുകേട്ട ഒന്നാണ് ഇഞ്ചി. കറികള്‍ക്ക് രുചി കൂട്ടുന്നതിന് പതിവായി ഉപയോഗിക്കുന്ന ഇത് പല ആരോഗ്യപ്രശ്നങ്ങളില്‍ പെട്ടെന്നുള്ള മരുന്നായും വീടുകളില്‍ ഉപയോഗിച്ചു വരുന്നു.ഓക്കാനം, വയറിന്റെ പ്രശ്നങ്ങള്‍, ഗ്യാസ്ട്രബിള്‍ തുടങ്ങിയവയ്ക്കുള്ള പരിഹാരമാണ് ഇഞ്ചി. വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ് തുടങ്ങിയവയും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഇഞ്ചിയിലെ ആന്റിഓക്സിഡന്റുകള്‍ പ്രായമാകുന്നതിനും ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കും
Also Read
ജേണല്‍ ഓഫ് ഡെര്‍മറ്റോളജിക്കല്‍ സയന്‍സിലെ ഒരു പഠനമനുസരിച്ച്, ഈ ആന്റിഓക്സിഡന്റുകള്‍ക്ക് അള്‍ട്രാവയലറ്റ് വികിരണത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും ചര്‍മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും കഴിയും.ചര്‍മത്തിലെ തിണര്‍പ്പ്, മുഖക്കുരു, ചുളിവുകള്‍, നേര്‍ത്ത വരകള്‍ തുടങ്ങിയ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. ഇത് രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് ഇഞ്ചി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഇഞ്ചി ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്.ഇത് രോഗാണുക്കളോടും വീക്കം ഉണ്ടാക്കുന്ന ദോഷകരമായ ബാക്ടീരിയകളോടും പോരാടുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു. വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ നല്ലതാണ്.
വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇത് വളരെ ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: ginger water can do wonders to your health
Published: 05 Aug 2024, 02:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented