രീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഓട്‌സ്. ഓട്‌സിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഉത്തമഭക്ഷണമാണ് ക്വിനോവ. ആരോഗ്യഗുണങ്ങളില്‍ പേരുകേട്ടതാണ് ഈ വിത്തുകള്‍ . നല്ലൊരു ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണമായും ക്വിനോവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് കഴിക്കുന്നത് നല്ലതാണ്.

To advertise here,

തെക്കേ അമേരിക്കയില്‍ നിന്നാണ് ഉത്ഭവം. ലോകമെമ്പാടും ഇന്ന് ക്വിനോവ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ. പ്രോട്ടീന്‍, ഫൈബര്‍, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച കലവറയാണിത്. ക്വിനോവ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും നല്ലതാണ്. ഇതിലെ  ക്വെര്‍സെറ്റിന്‍, കെംപ്‌ഫെറോള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇതിന്  സഹായിക്കുന്നത്.

ശരീരഭാരം കുറയ്ക്കാനും ക്വിനോവ ധൈര്യമായി കഴിയ്ക്കാം. ഗ്ലൈസമിക് സൂചിക വളരെ കുറവായ ഭക്ഷണമാണിത്. ക്വിനോവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തിയെ തടയുകയും ചെയ്യും.

ക്വിനോവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഉപകാരപ്പെടും. ഗ്ലൂട്ടന്‍ രഹിത ഭക്ഷണമായതിനാല്‍ ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്കും മികച്ച ഭക്ഷണമാണിത്. ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. കുടല്‍രോഗങ്ങളെ പ്രതിരോധിക്കാനും ക്വിനോവ കഴിക്കുന്നത് വളരെ നല്ലതാണ്.

പ്രോട്ടീനിന്റെ നല്ലൊരു കലവറയായതിനാല്‍ പതിവായി കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ മെറ്റബോളിസം കൂട്ടാനും സഹായിക്കും.  ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഇരുമ്പിന്റെ അഭാവമുള്ളവര്‍ക്കും ഇത് കഴിക്കുന്നത് ഗുണം ചെയ്യും.


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)