പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കഴിച്ചിരിക്കേണ്ടവയാണ് പയര്‍വര്‍ഗങ്ങള്‍. പ്രോട്ടീനിന്റെയും ഫൈബറിന്റെയും മികച്ച കലവറയാണിവ. പതിവായി പയര്‍വര്‍ഗങ്ങള്‍ ഡയറ്റിലുള്പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പയര്‍വര്‍ഗങ്ങള്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. മലബന്ധം പോലെയുള്ള ദഹനപ്രശ്നങ്ങള്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഇരുമ്പ് ധാരാളം അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് വിളര്‍ച്ചയെ പ്രതിരോധിക്കാനും ഗുണം ചെയ്യും. ശരീരത്തിനുവേണ്ട ഊര്‍ജം ലഭിക്കാനും പയര്‍വര്‍ഗങ്ങള്‍ നല്ലതാണ്. പ്രോട്ടീനിന്റെ കലവറയാണ് പയര്‍വര്‍ഗങ്ങള്‍.
Also Read
ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതാണ്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും പയര്‍വര്‍ഗങ്ങള്‍ കഴിക്കാവുന്നതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Health Benefits Of Lentils
Published: 27 Aug 2024, 09:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented