ഏത് കാലാവസ്ഥയിലും അടുക്കളയിലും സ്‌റ്റോര്‍ റൂമിലുമെല്ലാം പാറ്റയുടെ തേര്‍വാഴ്ചയാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ക്ക് തിന്നാനും ഒക്കെയായി മാലിന്യകുട്ടയുടെ സമീപത്തുമെല്ലാം ഇവ സ്ഥിരം സന്ദര്‍ശകരാണ്. പാറ്റയെ തുരത്താന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു മടുത്തോ? പലപ്പോഴും സ്‌പ്രേ ചെയ്യുന്ന രാസപദാര്‍ത്ഥങ്ങളാണ് (കെമിക്കല്‍ റിപ്പല്ലന്റ്) നമ്മളില്‍ അധികവും ആളുകള്‍ ഉപയോഗിക്കുന്നത്.

To advertise here,

ഇത് അടുക്കളയില്‍ നേരിട്ട് ഉപയോഗിക്കുന്നതില്‍ പരിമിതിയുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്ക് സമീപത്തായി ഉപയോഗിക്കുന്നതും നല്ലതല്ല. ഇതിനായി പ്രകൃതിദത്ത മാര്‍ഗങ്ങളും സ്വീകരിക്കാവുന്നത്. അത്തരത്തില്‍ ഉത്തമമായൊരു രീതിയാണ് ഓറഞ്ച് തൊലികള്‍ ഉപയോഗിച്ച് ചെയ്യാവുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ ഓറഞ്ച് തൊലികള്‍ പാറ്റയെ എങ്ങനെ ഓടിയ്ക്കുമെന്നാണ് സംശയം വരിക.

എന്നാല്‍ ഫലപ്രദമായി പാറ്റയെ തുറത്താന്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കും. ഓറഞ്ചിന്റെ മണം തന്നെയാണ് ഇതിന് സഹായിക്കുന്നത്. ഓറഞ്ചിന് സിട്രസ് മണം നല്‍കുന്ന ലിമോണീന്‍ എന്ന സംയുക്തം തൊലിയില്‍ അടങ്ങിയിട്ടുണ്ട്.

നമ്മള്‍ക്ക് ഈ ഗന്ധം ഇഷ്ടം തോന്നിപ്പിക്കുന്നതാണെങ്കില്‍ പാറ്റയ്ക്ക് ഈ ഗന്ധം അസ്വസ്ഥതയാണുണ്ടാക്കുന്നത്. ഓറഞ്ച് തൊലികളിട്ട് വയ്ക്കുന്നിടത്തേയ്ക്ക് പാറ്റ കടക്കാറില്ല. ഇത്തരത്തില്‍ പ്രകൃതിദത്ത പ്രതിരോധ മാര്‍ഗമായി ഇവ ഉപയോഗിക്കാം.

പാറ്റയെ തുരത്താന്‍ ഓറഞ്ച് തൊലികള്‍ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് നോക്കാം. ഓറഞ്ച് തൊലികള്‍ നന്നായി ഉണക്കിയെടുക്കാം. ഉണങ്ങിയ തൊലികള്‍ സിങ്കിന്റെ താഴെ ,അടുക്കളയുടെ മൂലകള്‍,സ്‌റ്റോര്‍ റൂം തുടങ്ങിയിടങ്ങളില്‍ നിക്ഷേപിക്കാം.

പാറ്റകള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്നത് കാണുവാന്‍ സാധിക്കും. തൊലികള്‍ ഇടയ്ക്കിടയ്ക്ക് മാറ്റിയിടണം. ഇവ പാറ്റയെ കൊല്ലുകയല്ല ചെയ്യുന്നത്. പക്ഷെ പാറ്റയുടെ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കും. കൃത്യമായി മാലിന്യങ്ങള്‍ മാറ്റുകയും വൃത്തിയാക്കുകയും ചെയ്താല്‍ പാറ്റാശല്യം അവസാനിക്കും.