പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ് ബദാം. ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമിലടങ്ങിയിട്ടുണ്ട്. ബദാം പതിവായി കഴിയ്ക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ബദാം കുതിര്‍ത്ത് തൊലി കളഞ്ഞുകഴിയ്ക്കുന്നതാണോ അല്ലാതെ കഴിയ്ക്കുന്നതാണോ നല്ലെതെന്ന് പലര്‍ക്ക് സംശയമുണ്ട്. എന്നാല്‍ ഇത് നിര്‍ണയിക്കുന്നതില്‍ പല ഘടകങ്ങള്‍ക്ക് സ്വാധീനമുണ്ട്. പോഷകാഹാര ഗുണങ്ങള്‍, വ്യക്തിഗത മുന്‍ഗണനകള്‍ എന്നിവയൊക്കെ ഇതിനെ സ്വാധീനിക്കും.
ബദാം കുതിര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ബദാമിന്റെ തൊലിയില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ കഴിയ്ക്കുന്നത് നല്ലതാണ്. ബദാമിന്റെ തൊലിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പ് കുറയ്ക്കും. ഇതിന്റെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
Also Read
ബദാം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.ബദാമിലെ വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതും മൃദുവുമാക്കും. തലമുടി കൊഴിച്ചിലില്‍ ഇല്ലാതാക്കാനും ഗുണം ചെയ്യും.
എന്നാല്‍ ചിലര്‍ക്കാവട്ടെ തൊലി കളഞ്ഞ ബദാം കഴിക്കുന്നതാകും താത്പര്യം. ഇത് പെട്ടെന്ന് ദഹിക്കാനും നല്ലതാണ്. ചിലര്‍ക്ക് ബദാമിന്റെ തൊലിയുടെ രുചിയും ഇഷ്ടപ്പെടാറില്ല. എന്നിരിക്കിലും പോഷക ഗുണങ്ങള്‍ അനുസരിച്ചാണെങ്കില്‍ ബദാമിന്റെ തൊലിയില്‍ നിന്നും ഫൈബറും ആന്റി ഓക്‌സിഡന്റുകളും ലഭിക്കുമെന്നതിനാല്‍ ബദാം തൊലിയോടെ കഴിക്കുന്നതാകും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.
(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Eating almonds with skin or without it: which is healthier
Published: 18 Aug 2024, 02:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented