കണ്ണിന് ചുറ്റുമുള്ള കറുപ്പ് പലരേയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നമാണ്. തിരക്ക് പിടിച്ച ജീവിതശൈലിയും ശരിയായ ഉറക്കമില്ലാത്തതും മാനസിക സമ്മര്‍ദ്ദവുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്. നിര്‍ജ്ജലീകരണവും വിളര്‍ച്ചയുമൊക്കെ കണ്ണിന് ചുറ്റും കറുപ്പ് വരുത്തും.
ഇതു കൂടാതെ തെറ്റായ ഭക്ഷണക്രമവും കണ്‍തടങ്ങളിലെ കറുപ്പ് വരുന്നതിന് കാരണമാകും. വിറ്റാമിന്‍ സി, എ, ബി, ഇ എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മത്തെ സംരക്ഷിക്കാന്‍ കഴിയും. അത്തരത്തില്‍ കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം
Also Read
തക്കാളി കഴിക്കുന്നത് നല്ലതാണ്. രക്തചംക്രമണം വര്‍ധിപ്പിപ്പിക്കാന്‍ ഇത് സഹായിക്കും. ചര്‍മത്തെ ആരോഗ്യമുള്ളതാക്കുവാന്‍ ഇത് സഹായിക്കുകയും കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തക്കാളിയില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ലൈക്കോപീന്‍, ഇതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
വെള്ളരിക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ ഉയര്‍ന്ന അളവില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ പുനരുജ്ജീവിപ്പിക്കും. വെള്ളരിക്ക കഴിക്കുന്നത് കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കും. ഇത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.വിറ്റാമിന്‍ എയുടെ കലവറയായ പപ്പായ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കണ്ണിന് ചുറ്റുമുള്ള കറുപ്പിനെ അകറ്റാനും ഇവ സഹായിക്കുന്നു.
ഇലക്കറിയായ ചീരയും നല്ലതാണ്. ഇവ രക്തചംക്രമണം വര്‍ധിപ്പിച്ച് ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തും. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ബ്ലൂബെറി കഴിക്കാനും ശ്രദ്ധിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ കെ, സി, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ നല്ലൊരു സ്രോതസാണ് ഈ പഴം. അത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താം. കണ്ണുകളിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താവും സഹായിക്കും.
അതു പോലെ ഓറഞ്ചും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഓറഞ്ചില്‍ വിറ്റാമിന്‍ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളാജന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മത്തില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും സഹായിക്കും. അങ്ങനെ കണ്ണിന് ചുറ്റുമുള്ള ചര്‍മം ആരോഗ്യമുള്ളതാകും ബീറ്റ്‌റൂട്ടും ചര്‍മത്തിന്റെ ആരോഗ്യത്തന് നല്ലതാണ്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈന്‍ എന്ന ആന്റി ഓക്‌സിഡന്റ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കും. ഇതുകൂടാതെ, ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തനില്‍ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ബീറ്റാ കരോട്ടിന്‍ ഉള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ 92% ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെയും ജലാംശം നിലനിര്‍ത്താന്‍ ഗുണം ചെയ്യും. അതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: food items that will help in reducing dark circles
Published: 07 Mar 2024, 02:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented