നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കമില്ലാത്തതിന് നല്ലൊരു പരിഹാരമാണ്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ  നല്ലൊരു സ്രോതസാണ് നേന്ത്രപ്പഴം. അതിനാല്‍ ഇത് രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. 

To advertise here,

ചെറി കഴിക്കുന്നതും ഉറക്കക്കുറവ് പരിഹരിക്കാന്‍ നല്ലതാണ്. ഇതില്‍ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോനിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാത്രി കിടക്കും മുന്‍പ് ചെറി ജ്യൂസ് കുടിക്കുന്നത് പതിവാക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.പൈനാപ്പിളും ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഫലമാണ്. മെലാറ്റോനിന്‍, വിറ്റാമിന്‍ സി, മഗ്‌നീഷ്യം , ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. 

കിവിയും ഉറക്കം ലഭിക്കാന്‍ ഗുണകരമാണ്. വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, ഫോളേറ്റ്, സെറാടോണിന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഉറക്കത്തെ മെച്ചപ്പെടുത്തും.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.

ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് രാത്രി ഉറക്കം കിട്ടാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഇ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പപ്പായ രാത്രി കഴിക്കുന്നതും നല്ല ഉറക്കം പ്രദാനം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)