
നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യത്തെ സ്വാധീനിക്കുന്ന നിര്‍ണായകഘടകങ്ങള്‍. നമ്മള്‍ എങ്ങനെ ഭക്ഷണം കഴിക്കുന്നുവെന്നതും പ്രധാനപ്പെട്ടൊരു സംഗതിയാണ്. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണത്തോടുള്ള കാഴ്ച്ചപ്പാടിലും മാറ്റം വരുത്തേണ്ടതുണ്ട്. അത്തരം സന്ദര്‍ഭത്തിലാണ് 'മൈന്‍ഡ്ഫുള്‍ ഈറ്റിങ്' പ്രസക്തമാകുന്നത്. പലര്‍ക്കും എന്താണ് 'മൈന്‍ഡ്ഫുള്‍ ഈറ്റിങ്' എന്നത് ധാരണയില്ലാത്ത കാര്യമാണ്.
സെന്‍ ബുദ്ധിസത്തില്‍ നിന്നാണ് 'മൈന്‍ഡ്ഫുള്‍നെസ്' എന്ന ആശയം വന്നിരിക്കുന്നത് . മനസിനെ അറിയുക, മനസ് നിറയും വിധം എന്നെല്ലാം ഇതിനര്‍ത്ഥമുണ്ട്. അതായത് ചെയ്യുന്ന കാര്യമെന്താണോ അതില്‍ മുഴുകി, അതിനെ അറിഞ്ഞും ആസ്വദിച്ചും ചെയ്യുകയെന്നു സാരം. അപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ 'മൈന്‍ഡ്ഫുള്‍' ആകുന്നത് എങ്ങനെയെന്ന് നാം അറിഞ്ഞിരിക്കണം.
Also Read
വിശപ്പറിഞ്ഞ് പതിയെ ആസ്വദിച്ച്, ചവച്ചരച്ച്, മിതമായ അളവില്‍ ഭക്ഷണം കഴിക്കുന്ന രീതിയാണ് 'മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്'. വിശപ്പില്ലെങ്കിലും കയ്യില്‍ കിട്ടുന്ന എന്തും വാരിവലിച്ചുകഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് ശരീരഭാരം കൂടുന്നതിനും വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും വഴിതെളിക്കും.
അതേസമയം 'മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്' പരിശീലിച്ചുകഴിഞ്ഞാല്‍ കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. കൂടാകെ ഭക്ഷണം ആരോഗ്യകരമായ രീതിയിലേ കഴിക്കൂ എന്നെല്ലാമുള്ള മാനദണ്ഡങ്ങള്‍ സ്വാഭാവികമായി തന്നെ കടന്നുവരും. അമിതവണ്ണം, ദഹനക്കുറവ്, അനാരോഗ്യകരമായ ഭക്ഷണമുണ്ടാക്കുന്ന മാനസികാരോഗ്യപരമായ പ്രയാസങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാന്‍ 'മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്' ശീലമാക്കാം.
ഇത് പരിശീലിക്കണമെങ്കില്‍ അനുയോജ്യമായൊരു അന്തരീക്ഷവും ആവശ്യമാണ്. വൃത്തിയുള്ള, അടുക്കും ചിട്ടയുമുള്ളൊരു സ്ഥലത്തിരുന്നേ നമുക്ക് 'മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്' ചെയ്യാന്‍ പറ്റൂ. അതിനാല്‍ തന്നെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന സമയം വീടും പരിസരവും വൃത്തിയായിരിക്കണം.
ഭക്ഷണം കഴിക്കുന്ന സ്ഥലവും വളരെ പ്രധാനമാണ്. ചെടികളോ മരങ്ങളോ കണ്ടുകൊണ്ടോ, അല്ലെങ്കില്‍ വെള്ളമൊഴുകുന്ന ശബ്ദം കേട്ടുകൊകൊണ്ടോ ഒക്കെ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണകരമാണ്. അല്ലെങ്കില്‍ മനസിനെ ശാന്തമാക്കുന്ന സംഗീതം കേട്ടെങ്കിലും ഭക്ഷണം കഴിക്കാം. അതേസമയം മൊബൈല്‍ - ലാപ്‌ടോപ്, ടിവി സ്‌ക്രീനുകളിലേക്ക് നോക്കിയിരുന്നുള്ള ഭക്ഷണം കഴിപ്പ് മൈന്‍ഡ്ഫുള്‍ ഈറ്റിംങിന് തീരെ അനുയോജ്യമല്ല.
ഭക്ഷണം ആര്‍ക്ക് കഴിക്കാനാണെങ്കിലും വൃത്തിയായും ഭംഗിയായും എടുക്കുന്നത് വളരെ നല്ലതാണ്. ആ ഭക്ഷണത്തെ ഇഷ്ടപ്പെടുക, അതിനോട് നന്ദിയുണ്ടാകുക തുടങ്ങിയ കാര്യങ്ങളും കൂടി 'മൈന്‍ഡ്ഫുള്‍ ഈറ്റിംങിന്റെ ഭാഗമാണ്.
എത്തരത്തിലുള്ള പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത് എന്നതും മൈന്‍ഡ്ഫുള്‍ ഈറ്റിംങിനെ സ്വാധീനിക്കും. വൃത്തിയും ഭംഗിയും ഒതുക്കവും ഉള്ള പാത്രങ്ങളിലും മറ്റും ഭക്ഷണം വിളമ്പണം. ഗ്രാസുകള്‍, സ്പൂണ്‍ എല്ലാം ഇതിന് അനുസരിച്ച് ഉപയോഗിച്ച് ശീലിക്കുന്നതും ഇതില്‍ പ്രധാനമാണ്. ഭക്ഷണം വളരെ പതുക്കെ ആസ്വദിച്ച്, അറിഞ്ഞ് കഴിക്കുക എന്നതാണ് പ്രധാന സവിശേഷത. അതിനാല്‍ വേഗത കുറച്ച് പതിയെ തന്നെ ഭക്ഷണം കഴിച്ച് ശീലിക്കുക.
Content Highlights: tips to create a mindful eating environment
Published: 27 Feb 2024, 05:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented