ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചിയ വിത്തുകള്‍. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ കുഞ്ഞന്‍ വിത്തുകള്‍ക്കുള്ളത്. കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ ഗുണം ചെയ്യും.

To advertise here,

വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയും ഇതിലുണ്ട്.  ചിയ വിത്തുകള്‍ കുതിര്‍ത്ത് വച്ച വെള്ളത്തില്‍ ഇഞ്ചി നീര് ചേര്‍ത്ത്  രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇതിന്റെ ഗുണങ്ങള്‍  അറിഞ്ഞിരിക്കാം.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പര്‍ ഫുഡാണ് ചിയ വിത്ത്. ചിയ വിത്ത് കുതിര്‍ത്ത വെള്ളത്തില്‍ ഇഞ്ചിനീര് ചേര്‍ത്ത് കുടിച്ചാല്‍ വയറിലെ കൊഴുപ്പ് കത്തിച്ചുകളയാന്‍ ഗുണം ചെയ്യും.്അമിത വിശപ്പ് കുറക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇതില്‍ ധാരാളം ഫൈബറും അടങ്ങിട്ടുണ്ട്. 

രാവിലെ ചിയ സീഡ് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്‌സ്. അതിനാല്‍ ഇവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.

കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)