കഫേയില്‍ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ച അഞ്ചുപേര്‍ രക്തം ഛര്‍ദിച്ചു അവശനിലയില്‍. ഗുരുഗ്രാമിലെ സെക്ടര്‍ 90-ലുള്ള ലാ ഫോറസ്റ്റ കഫേയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്‌നര്‍ കഴിച്ചവരാണ് രക്തം ഛര്‍ദ്ദിച്ചത്.
മാര്‍ച്ച് രണ്ടിന് കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ച അങ്കിത് കുമാറിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
Also Read
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വായില്‍ പൊള്ളലനുഭവപ്പെട്ട് അവര്‍ അസ്വസ്ഥപ്പെടുന്നതും കരയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വെള്ളം കുടിയ്ക്കുകയും ഛര്‍ദിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണുന്നുണ്ട്.
റസ്റ്റോറന്റില്‍ ഉള്ളവര്‍ ഇതില്‍ എന്താണ് കലര്‍ത്തിയതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. വായയുടെ ഉള്ളില്‍ എരിഞ്ഞതിന് പിന്നാലെ വെള്ളം ഉപയോഗിച്ച് കഴുകിയെങ്കിലും ഫലം ഉണ്ടായില്ല.പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൗത്ത് ഫ്രഷ്‌നറിന്റെ പാക്കറ്റ് പരിശോധിച്ച് ഡോക്ടര്‍ അത് ഡ്രൈ ഐസാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. മരണത്തിന് തന്നെ കാരണമാകുന്ന ഒരു തരം ആസിഡ് അടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയാണ് ഡ്രൈ ഐസ് എന്നു പറയുന്നത്. ഇതൊരു കൂളിങ് ഏജന്റായാണ് ഉപയോഗിക്കുന്നത്.ഉരുകാതെയുള്ള അതിന്റെ സവിശേഷമായ സ്വഭാവം കൊണ്ടും ഇത് ശ്രദ്ധേയമാണ്, പകരം അന്തരീക്ഷമര്‍ദ്ദത്തില്‍ ഖരാവസ്ഥയില്‍ നിന്ന് നേരിട്ട് വാതകത്തിലേക്ക് മാറുന്നു. ഹോട്ടല്‍ ജീവനക്കാരിയ്ക്ക് തെറ്റു പറ്റിയതാണെന്നും കഫേ അധികൃതര്‍ പോലീസിനെ അറിയിച്ചു.
ഇവരുടെ അവസ്ഥ മോശമായിട്ടും റസ്റ്റോറന്റ് മാനേജ്മെന്റ് സംഘത്തെ സഹായിച്ചില്ലെന്നും നിസ്സംഗത പാലിക്കുകയാണെന്നും അങ്കിത് കുമാര്‍ ആരോപിച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു അവര്‍. രാത്രി ഉയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തുകയും അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റ് ഉടമയെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
Content Highlights: Gurugram restaurant mouth freshner mix-up sends 5 to hospital
Published: 05 Mar 2024, 12:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented