ചിലര്‍ക്ക് എപ്പോഴും മറവിയാണ്. എന്നാല്‍ ഇതിനെ നിസാരമായി കരുതരുത്. നമ്മുടെ ഡയറ്റില്‍ കൃത്യമായ മാറ്റം വരുത്തേണ്ട സമയമാണെന്ന് ഇതിനര്‍ത്ഥം.നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളറെ പ്രധാനപ്പെട്ട കാര്യമാണ്. മറവിയുടെ സാധ്യതയെ കുറയ്ക്കാനും കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവയാണ് നട്‌സുകളും ഡ്രൈ ഫ്രൂട്ട്‌സും.
ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബദാം കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ ഗുണം ചെയ്യും. ഇതിലുള്ള വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
Also Read
വാള്‍നട്‌സും ഡയറ്റില്‍ പതിവാക്കണം. വാള്‍നട്‌സിലെ ഒമേഗ 3 ഫാറ്റി ആസിഡ് കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കൂടാതെ ഓര്‍മ്മശക്തി കൂട്ടാനും വാള്‍നട്‌സ് വളരെ നല്ലതാണ്.
കശുവണ്ടിപ്പരിപ്പും കഴിക്കുന്നത് നല്ലതാണ്. മഗ്‌നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ ഇവയിലുണ്ട്. അതുകൊണ്ടുതന്നെ ഇവയും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഉണക്കമുന്തിരിയും കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നതില്‍ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പിസ്തയില്‍ വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: dry fruits that help sharpen the memory and brain health
Published: 04 Mar 2024, 11:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented