ലമുടി കൊഴിയുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്, തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. സിങ്കിന്റെ കുറവ് മൂലവും തലമുടി കൊഴിയാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് പതിവാക്കണം.സിങ്ക് ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും. പയറുവര്‍ഗങ്ങളും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. സിങ്കും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

പാലുത്പ്പന്നങ്ങളും കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ സിങ്കും കാത്സ്യവും പ്രോട്ടീനുമൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

മുട്ട കഴിക്കുന്നത് ഒഴിവാക്കരുത്. ബയോട്ടിന്‍, സിങ്ക്, പ്രോട്ടീന്‍ എന്നിവ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.  വിറ്റാമിനുകളും സിങ്കും മറ്റ് ഒട്ടേറെ ഘടകങ്ങളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യം കൂട്ടും.ആരോഗ്യകരമായ കൊഴുപ്പും സിങ്കും അടങ്ങിയ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്‌സുകള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)