പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അത്യാവശ്യമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും
എല്ലുകള്‍ക്കും മസിലുകള്‍ക്കും കരുത്ത് നല്‍കാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഗുണം ചെയ്യും.
പ്രോട്ടീന്‍ ലഭിക്കാനായി നമ്മള് മീന്‍ കഴിക്കാറുണ്ട്. എന്നാല്‍ മീനിനെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.സോയാബീന്‍സ് പ്രോട്ടീന്റെ നല്ലൊരു കലവറയാണ്. കൂടാതെ ഇതില്‍ കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
Also Read
മത്തങ്ങാ വിത്തുകളും കഴിക്കുന്നത് നല്ലതാണ്. 100 ഗ്രാം മത്തങ്ങ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രോട്ടീനിന്റെ കുറവുള്ളവര്‍ മത്തങ്ങാ വിത്തും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 100 ഗ്രാം തൈരില്‍ 11 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും കഴിക്കാം. ഓട്സും വളരെ നല്ലൊരു പ്രോട്ടീന്‍ കലവറയാണ്. അതിനാല്‍ പ്രോട്ടീനിന്റെ കുറവുള്ളവര്‍ക്ക് ഇവയും കഴിക്കാം.
നിലക്കടല കഴിക്കുന്നതും വളരെ നല്ലതാണ്.അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മുട്ട കഴിക്കാനും മറക്കരുത്. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ കാത്സ്യവും അടങ്ങിയിട്ടുണ്ട്. ബദാമും പ്രോട്ടീന്റെ കലവറയാണ്.ഫൈബര്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയവയും അതില്‍ അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: protein rich food fish
Published: 21 Feb 2024, 01:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented