ച്ചക്കറികള്‍ ഡയറ്റില്‍ പതിവാക്കേണ്ടത് ആരോഗ്യസംരംക്ഷണത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരത്തില്‍ നിരവധി ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

To advertise here,

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ക്യാരറ്റ് ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റിന്റെ ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും നല്ലതാണ്.

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ പച്ചക്കറിയാണിത്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കുന്നത് ഗുണം ചെയ്യും. ക്യാരറ്റിന് നിറം നല്‍കുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്‌സിഡന്റാണിത്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനും ക്യാരറ്റ് ഗുണം ചെയ്യും.

ദഹനം മെച്ചപ്പെടുത്താനും ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . അതിനാല്‍ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും.

അതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.വിറ്റാമിന്‍ എ കൊണ്ട് സമ്പന്നമാണ് ക്യാരറ്റ്.  കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്.   കൂടാതെ ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ഇവയൊക്കെ കണ്ണിന്റെ ആരോഗ്യം സംരംക്ഷിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)