ടുക്കളയില്‍ പതിവായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് സവാള. സവാളയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും ധാരണയില്ല.  ഈ തണുപ്പുകാലത്ത് സവാള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. രോഗപ്രതിരോധശേഷി വര്‍ധിക്കാന്‍ സവാള കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നത്.

To advertise here,

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിക്കുന്നതിനാല്‍ ചര്‍മത്തിലെ ചുളിവുകളും കറുത്ത പാടുകളും തടയാനും ഗുണകരമാണ്. സവാളയില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും അടിങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. 

ശ്വാസകോശത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതിലും വിറ്റാമിന്‍ സി ഗുണം ചെയ്യും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇതിലെ ആന്റി ഓക്്‌സിഡന്റുകള്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത തടയുന്നതിനും സവാള കഴിക്കുന്നത് നല്ലതാണ്.

മലബന്ധപ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുള്ളവര്‍ക്ക് സവാള കഴിക്കുന്നത് വളരെ നല്ലതാണ്. സവാളയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. 

സവാളയില്‍ ധാരാളം സര്‍ഫര്‍ അടങ്ങിയിരിക്കുന്നതിനാല്‍  എല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സെലീനിയം വിറ്റാമിന്‍ ഇയുടെ ഉത്പാദനം കൂട്ടുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)