നമ്മുടെ പച്ചക്കറികളുടെ ലിസ്റ്റില്‍ പതിവായി കാണുന്ന ഒന്നല്ല മുള്ളങ്കി. എന്നിരിക്കിലും പോഷകമൂല്യത്തിന്റെ കാര്യത്തില്‍ മുള്ളങ്കി ഒട്ടും പിന്നിലല്ല. വിറ്റാമിന്‍ സിയുടെ മികച്ച കലവറ കൂടിയാണിത്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മുള്ളങ്കിയുടെ ഇലകളും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മുളങ്കിയുടെ ഇലകള്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം.
ചര്മ്മസംരംക്ഷണത്തിന് മികച്ചൊരു ഭക്ഷണമാണ് മുളളങ്കിയുടെ ഇലകള്‍. കൂടാതെ ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും കുടലിന്റെ ആരോഗ്യത്തിനും മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.
Also Read
മുള്ളങ്കിയുടെ ഇലയിലുള്ള വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, അയണ്‍ എന്നിവയെല്ലാം ശരീരത്തിന്റെ രോഗ പ്രതിരോധശേഷി സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. മുള്ളങ്കിയുടേയും ഇവയുടെ ഇലകളുടെയും ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇത് ധൈര്യമായി കഴിക്കാം.
ശരീരഭാരം നിയന്ത്രിക്കുന്നവരും മുള്ളങ്കിയുടെ ഇലകള്‍ കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം മുളങ്കിയുടെ ഇലകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. മുള്ളങ്കിയുടെ ഇലകള്‍ പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയും. ഇവയിലുള്ള ഉയര്‍ന്ന ഇരുമ്പിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Radish Leaves,Radish ,Boosts Digestion,Immunity Boost,Diabetes Friendly,food
Published: 30 Dec 2023, 12:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented