പ്രമേഹം വരുന്നതില്‍ ഭക്ഷണക്രമത്തിനും കാര്യമായ പങ്കുണ്ട്. പ്രമേഹരോഗികളും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ നമ്മള്‍ പോലും അറിയാതെ പ്രമേഹ സാധ്യത കൂട്ടുന്നവയാണ്. അത്തരത്തില്‍ പ്രമേഹ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പലരും എളുപ്പത്തിലുള്ള പ്രഭാതഭക്ഷണമായി വൈറ്റ് ബ്രഡിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഉയര്‍ന്ന 'ഗ്ലൈസെമിക്' സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. അതിനാല്‍ ഈ ശീലം ഒഴിവാക്കുന്നത് നല്ലതാണ്.
Also Read
സോഡ, പഴച്ചാറുകള്‍ തുടങ്ങിയ മധുരമുള്ള പാനീയങ്ങള്‍ പതിവായി കഴിക്കുന്നതും പ്രമേഹ സാധ്യത വര്‍ധിപ്പിക്കാം. സംസ്‌കരിച്ച മാംസങ്ങളും സ്ഥിരമായി കഴിക്കുന്നത് പ്രമേഹ സാധ്യതയെ വര്‍ധിപ്പിക്കും. ഫഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങിയവയും ഒഴിവാക്കേണ്ട ഭക്ഷണമാണ്. ഇവയുടെ പതിവായ ഉപയോഗം പ്രമേഹ സാധ്യതയെ കൂട്ടിയേക്കാം.
കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കണം. കാരണം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഇത്തരം ഭക്ഷണങ്ങളും പ്രമേഹ സാധ്യതയെ കൂട്ടുന്നവയാണ്. ഇവ ശരീരഭാരം കൂട്ടുകയും ചെയ്യും. ശരീരത്തില്‍ കൂടുതല്‍ അളവില്‍ കൊഴുപ്പടിയുന്നതുമൂലം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാനും അതുവഴി പ്രമേഹമുണ്ടാകാനുള്ള സാധ്യതയേറുകയും ചെയ്യും.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് വളരെ നല്ലതാണ്. ഇത് പ്രമേഹത്തെ വിളിച്ചുവരുത്തും.ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ പാലുത്പ്പന്നങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കണം.
ഇവയില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. കൃത്രിമമായി മധുരമുള്ള പാനീയങ്ങളും പലഹാരങ്ങളും അമിതമായി കഴിക്കുന്നതും പ്രമേഹ സാധ്യത കൂട്ടും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Diabetes,ugary beverages,White bread ,Processed meats,French fries,food
Published: 30 Dec 2023, 01:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented