ളരെയേറെ പോഷകഗുണങ്ങളുള്ള പഴമാണ് സബര്‍ജില്ലി. വിറ്റാമിന്‍ സി, കെ,ബി എന്നിവയുടെ നല്ലൊരു സ്രോതസുകൂടിയാണിത്. ഫോളേറ്റ്,  ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

To advertise here,

എപ്പോഴും അസുഖങ്ങളൊഴിയാത്ത ആളുകള്‍ ഡയറ്റില്‍ സബര്‍ജില്ലി ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ സബര്‍ജില്ലി  കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ പെട്ടെന്നും അസുഖങ്ങള്‍ വരുന്നതിനെ ചെറുക്കുകയും ചെയ്യും.

ചര്‍മപ്രശ്‌നങ്ങള്‍ക്കും ഇത് നല്ല പരിഹാരമാണ്. ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇതിലുള്ള വിറ്റാമിന്‍ സി സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇതിലുള്ള പൊട്ടാസ്യം ഗുണം ചെയ്യും.
കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം  സംരക്ഷിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഫോളേറ്റും മറ്റ് വിറ്റാമിനുകളും അടങ്ങിയ  ഇത് ഗര്‍ഭിണികള്‍ക്കും കഴിക്കാവുന്നതാണ്.   ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സബര്‍ജില്ലി കഴിക്കുന്നത് ഗുണകരമാണ്.

പ്രമേഹരോഗികള്‍ക്കും ധൈര്യമായി കഴിക്കാവുന്ന പഴമാണ് സബര്‍ജില്ലി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവ സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ വിട്ടുമാറുന്നില്ലെങ്കില്‍ സബര്‍ജില്ലി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)