ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍ പലവിധത്തിലുള്ള രോഗങ്ങളിലേയ്ക്കാണ് നമ്മളെ നയിക്കുന്നത്. ആരോഗ്യ സംരംക്ഷണത്തിലുള്ള അശ്രദ്ധ വലിയ വിന വരുത്തിവെയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഇതിന്റെ അളവ് നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ, കലോറി കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കഴിക്കേണ്ട കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
Also Read
ബെറി പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ ഇവയില്‍ ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തും. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ നല്ലതാണ്.
ബദാം, വാള്‍നട്‌സ്, നിലക്കടല തുടങ്ങിയ പരിപ്പ് വർഗങ്ങൾ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ് ഒട്ടും തന്നെയില്ലാത്ത ഒന്നാണ് ബദാം മില്‍ക്ക്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ ബദാം മില്‍ക്ക് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിക്കാം.
ഫാറ്റി ഫിഷ് കഴിക്കുന്നതും വളരെ നല്ലതാണ്. കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സാല്‍മണ്‍ ഫിഷ് പോലെയുള്ളവ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും.
ഇലക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തണം.ഇതില്‍ ഫൈബറും മറ്റ് വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Low Glycemic Foods , Control Blood Sugar Level,Nuts,berries,almond,fatty fish,food
Published: 03 Jan 2024, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented