രാമമംഗലം : ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൻകീഴിൽ രാമമംഗലത്ത് പുഴക്കടവിൽ 1.5 ലക്ഷം കാർപ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അവയെ വളർത്തി മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു അധ്യക്ഷയായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. ഫിഷറീസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് ഫിലിപ്പ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സിന്ധു രവി, ഫിലോമിന തമ്പി, എൽദോസ് കുരിക്കാട്ട്, ലില്ലി തങ്കച്ചൻ, എം.കെ. അശോകൻ നായർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. പ്രിയമോൾ, സി.കെ. ബിനു എന്നിവർ സംസാരിച്ചു.

To advertise here,