കൊച്ചി : എസ്.ഐ.ആർ. തെറ്റാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് തുടരാൻ യാതൊരു അർഹതയുമില്ലെന്നും അദ്ദേഹം രാജിവെക്കണമെന്നും മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടു.

To advertise here,

ബി.ജെ.പി. സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് മാർച്ചും ജനസഭയും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ആർ. തെറ്റാണെങ്കിൽ മുഖ്യമന്ത്രി വ്യാജനാണ്. വ്യാജനായ മുഖ്യമന്ത്രി വി.ഡി. സതീശന് തത്‌സ്ഥാനത്ത് തുടരാൻ യാതൊരു അർഹതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സിറ്റി ജില്ലാ അധ്യക്ഷൻ ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സദസ്സിൽ സംസ്ഥാന സഹ ഖജാൻജി അനൂപ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ പി.എൽ. ബാബു, മേഖലാ സെക്രട്ടറിമാരായ നന്ദകുമാർ, കെ.എസ്. രാജേഷ്, ജില്ലാ ഉപാധ്യക്ഷരായ ആർ. സജികുമാർ, എം.സി. അജയകുമാർ, എൻ.എം. രവി, രമാദേവി തോട്ടുങ്കൽ, സംസ്ഥാന കൗൺസിൽ അംഗം പുതുക്കലവട്ടം ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

അതിരുവിട്ട് നേതാവിന്റെ പ്രസംഗം, മാറിനിന്ന് ജോർജ് കുര്യൻ

ഡൽഹിയിൽ നടക്കുന്ന സമരങ്ങളെ അധിക്ഷേപിച്ച് ബി.ജെ.പി. നേതാവിന്റെ പ്രസംഗം കൊഴുത്തപ്പോൾ, അടുത്തുനിന്നിരുന്ന മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വേദിയിൽനിന്ന് പതുക്കെ മാറിനിന്നു. ബി.ജെ.പി. നടത്തിയ താലൂക്ക് ഒാഫീസ് മാർച്ചിൽ ജോർജ് കുര്യന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാണ് പുതുക്കലവട്ടം ബാലചന്ദ്രൻ ഡൽഹിയിൽ നടക്കുന്ന സമരത്തെ അധിക്ഷേപിച്ച് സംസാരിച്ചത്.

ഡൽഹിയിൽ സമരം ചെയ്യുന്നവർ അധോലോക നായകരും തീവ്രവാദികളുമെല്ലാമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് നേതാക്കളെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗം മുന്നോട്ടുപോയപ്പോൾ ജോർജ് കുര്യൻ അടുത്തുനിന്ന് പിന്നിലേക്ക് മാറുകയായിരുന്നു.